Image

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് പേടി; അജയ് ദേവ്ഗണ്‍ ചിത്രം മൈദാനില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറി, പകരം നായികയായി പ്രിയാമണി

Published on 19 January, 2020
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് പേടി; അജയ് ദേവ്ഗണ്‍ ചിത്രം മൈദാനില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറി, പകരം നായികയായി പ്രിയാമണി
അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന പുതിയ സിനിമയാണ് മൈദാന്‍. ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായ് എത്തുന്നത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രിയ മണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക. 

അജയ് ദേവ്ഗണ്ണിന്റെ ഭാര്യയുടെ വേഷമാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ചായ സെയ്ദ് അബ്ദുല്‍ റഹീമിന്റെ വേഷത്തിലാണ് അജയ് ചിത്രത്തിലെത്തുന്നത്. എന്നാല്‍ 27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചടുത്തോളം ഈ കഥാപാത്രം പ്രായമേറിയതെന്നാണ് വിലയിരുത്തല്‍.


സിനിമയുടെ നിര്‍മ്മാതാവ് ബോണി കപൂറും കീര്‍ത്തിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കഥാപാത്രത്തെ അപേക്ഷിച്ച് കീര്‍ത്തി വളരെ ചെറുപ്പമാണെന്നതാണ് ഈ പിന്മാറ്റത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 
മഹാനടിയില്‍ സാവിത്രിയുടെ വേഷം ചെയ്തത് 45 കാരിയായി പോലും അഭിനയിച്ചതാണ് കീര്‍ത്തി. വീണ്ടും ഇത്തരത്തിലൊരു റോളിലെത്തുന്നത് കീര്‍ത്തി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ കാരണമാകുമെന്ന തോന്നലാണ് പുതിയ തീരുമാനത്തിന് പിന്നില്‍.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക