Image

മലയാള നടന്മാരില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള താരമായി മോഹന്‍ലാല്‍

Published on 19 January, 2020
മലയാള നടന്മാരില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള താരമായി മോഹന്‍ലാല്‍


മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലുള്‍പ്പെടെ നിരവധി ആരാധകര്‍ മോഹന്‍ലാലിനുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ദളപതി വിജയ് എന്നിവര്‍ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള താരമാണ് മോഹന്‍ലാല്‍.  സോഷ്യല്‍മീഡിയയിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ട്വിറ്ററിലും  വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ആറ് മില്യണ്‍ മറികടന്നിരിക്കുകയാണ്.

ബോളിവുഡിലെ ഇതിഹാസതാരമായ അമിതാഭ് ബച്ചനുമായുള്ള അദ്ദേഹത്തിന്റെ അടുത്ത സൗഹൃദം മുമ്പും വാര്‍ത്തയായിട്ടുള്ളതാണ്. ആ സൗഹൃദമാണ് അദ്ദേഹം ട്വിറ്റര്‍ തുടങ്ങുന്നതിന് കാരണമായത്. അമിതാഭ് ബച്ചന്റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങാനിടയായത്. മോഹന്‍ലാലിന്റെ ട്വിറ്റര്‍ പ്രവേശനം പ്രഖ്യാപിച്ച് അന്ന് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. പത്തു വര്‍ഷം മുന്‍പാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്.

തമിഴ് നടനായ ധനുഷും തെലുങ്ക് താരം മഹേഷ് ബാബുവും മാത്രമാണ് തെന്നിന്ത്യയില്‍ ട്വിറ്റര്‍ ഫോളോവേഴ്സില്‍ മോഹന്‍ലാലിന് മുന്നില്‍ നില്‍ക്കുന്നത്. ഇരുവര്‍ക്കും 9 മില്ല്യണ്‍ ഫോളോവേഴ്സിനടുത്താണുള്ളത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മില്ല്യണ്‍ ഫോളോവേഴ്സിനടുത്താണ് അദ്ദേഹത്തിനുള്ളത്. മമ്മൂട്ടിക്ക് ഒന്നേകാല്‍ മില്ല്യണ്‍ ഫോളോവേഴ്സിനടുത്താണുള്ളത്. ഫേസ്ബുക്ക് ഉള്‍പ്പെടെ മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലും മോഹന്‍ലാല്‍, ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവര്‍ ഏറെ ആധിപത്യം പുലര്‍ത്തുന്നവരാണ്







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക