മോനിപ്പള്ളി: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും നാഫെഡ് ചെയര്‍മാനുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകന് നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും നാഫെഡ് ചെയര്‍മാനുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകന് നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ മോനിപ്പള്ളി പകലോമറ്റം കിഴക്കേക്കുറ്റ് സിബി മോനിപ്പള്ളി (54) അന്തരിച്ചു.
നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായി ഞായറാഴ്ച കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിക്ക് തിരിച്ച സിബി ഡല്‍ഹിയില്‍ നിന്ന് ജയപൂരിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്രചെയ്യുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സെന്റ്. ആല്‍ബര്‍ട്സ് കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്ന സിബി മുംബൈ ഗവ. ലോ കോളേജില്‍ നിന്നാണ് നിയമബിരുദം നേടിയത്. ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ഡ്രൈബ്യൂണല്‍ വിഭാഗത്തിലാണ് കൂടുതലും കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്. റബര്‍മാര്‍ക്ക് ഡയറക്ടറാണ്. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയിരുന്നു. ഭാര്യ: ബീന, പൂന്താനം മണിമല. മക്കള്‍: ആദര്‍ശ് ജെ. മോനിപ്പള്ളി (എഞ്ചിനീയര്‍), അരവിന്ദ് ജെ. മോനിപ്പള്ളി (വിദ്യാര്‍ഥി). സഹോദരങ്ങള്‍: ജോമി (വ്യവസായി), ലീന, ടീന.