Image

നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യത്തെ നിരീക്ഷിക്കാന്‍ ക്യാമറകളും സിഗ്നല്‍ ടവറുകളും സ്ഥാപിച്ച്‌ പാകിസ്താന്‍

Published on 19 January, 2020
നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യത്തെ നിരീക്ഷിക്കാന്‍ ക്യാമറകളും സിഗ്നല്‍ ടവറുകളും സ്ഥാപിച്ച്‌ പാകിസ്താന്‍

ഡല്‍ഹി : നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ഭീകരരുടെ ലോഞ്ച് പാഡുകള്‍ സംരക്ഷിക്കാന്‍ പാകിസ്താന്‍ സൈന്യവും ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സും പ്രദേശത്ത് അത്യാധുനിക ക്യാമറകളും സിഗ്നല്‍ ടവറുകളും സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


അത്യാധുനിക ക്യാമറകളും സിഗ്നല്‍ ടവറുകളും സ്ഥാപിച്ച്‌ പാകിസ്താന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ വരികയാണ്. ഏകദേശം 18 ഓളം സിഗ്നല്‍ ടവറുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം.കൂടാതെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്താന്‍ നിരവധി ഐഇടി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക