തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച സംയുക്ത സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ ഏറ്റുമുട്ടലിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെയും ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുകയാണ്. തന്നോട് ആലോചിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത് ശരിയായില്ലെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രി ഇതിന് മറുപടി പറയേണ്ടി വരുമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു.