Image

ചിക്കാഗോയില്‍ കാണാതായ യുവതിയുടെ മ്രുതദേഹം കാറില്‍ കണ്ടെത്തി

Published on 17 January, 2020
ചിക്കാഗോയില്‍ കാണാതായ യുവതിയുടെ മ്രുതദേഹം കാറില്‍ കണ്ടെത്തി
ചിക്കാഗോ: കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ കണ്ടെത്തി. ചിക്കാഗോ ലയോള സര്‍വകലാശാലയില്‍ നിന്ന് എംബിഎ നേടിയിട്ടുള്ള സുരീല്‍ ദാബാവാല (34)യുടെ മൃതദേഹമാണ് കാറിന്റെ ഡിക്കിയില്‍നിന്ന് കണ്ടെത്തിയത്. ഡിസംബര്‍ 30നാണു യുവതിയെ കാണാതായിരുന്നത്.

യുവതിയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്വ്യാപക തിരച്ചിലും നടന്നു.

വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ പ്രൈവറ്റ് ഡിറ്റക്ടിവുകള്‍ തിങ്കളാഴ്ച ചിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കിന് സമീപത്തുവെച്ച് സുരീലിന്റെ ലെക്‌സസ് കാര്‍ കണ്ടെത്തി. തുടര്‍ന്ന് പിതാവ്ഡോക്ടര്‍ അഷറഫ് ദാബാവാല എത്തി കാര്‍ തുറന്നു.കാറിന്റെ ഡിക്കിയില്‍ ഒരു പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഗുജറാത്ത് സ്വദേശിയായ ഡോക്ടര്‍ അഷറഫും കുടുംബവുംഷോംബര്‍ഗിലാണ് താമസിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക