ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
Published on 17 January, 2020
മലപ്പുറം: ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ആലത്തുര് സ്വദേശി നൂര്‍ച്ചാല്‍ വെള്ളയാണ് മരിച്ചത്. മലപ്പുറം മേല്‍മുറിയിലാണ് അപകടം. മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന രാജി ബസ് സ്കോര്‍പ്പിയോ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പതിനഞ്ചുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗതയിലായിരുന്നെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല