Image

ഇഡ്ഡലിയും ചട്നിയും; കത്രീന കൈഫ് പതിവായി കഴിക്കുന്നത് മലയാളികളുടെ ഈ ഇഷ്ട ഭക്ഷണം! പോസ്റ്റ് വൈറൽ

Published on 16 January, 2020
ഇഡ്ഡലിയും ചട്നിയും; കത്രീന കൈഫ് പതിവായി കഴിക്കുന്നത് മലയാളികളുടെ ഈ ഇഷ്ട ഭക്ഷണം! പോസ്റ്റ് വൈറൽ

ബോളിവുഡ് താരം കത്രീന കൈഫിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്കിഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലിയും ചട്നിയുമെന്നാണ് കത്രീന സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മലയാളികളുടെയും തമിഴരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലിയും ചട്‌നിയും. കത്രീനയുടെ പോസ്റ്റ് വന്നതോടെ മലയാളികളും സന്തോഷത്തിലാണ്.

ചീര ചട്നി, തക്കാളി-ബീട്റൂട്ട് ചട്നി, തേങ്ങയരച്ച ചട്നി എന്നിവയാണ് താൻ ഇഡ്ഡലിക്കൊപ്പം കഴിക്കാറെന്ന് കത്രീന പറഞ്ഞു. തന്റെ മൂഡ് അനുസരിച്ച് സാമ്പാറും രസവും ഇഡ്ഡലിക്കൊപ്പം കഴിക്കാറുണ്ടെന്നും താരം കുറിച്ചു. ലളിതമായി എന്തെങ്കിലും കഴിക്കാനാണ് ഇഷ്ടം. അരിയാഹാരം കഴിക്കാൻ പേടിയില്ല. അതുകൊണ്ടു തന്നെ ഇഡ്ഡലിയും ചട്നിയുമാണ് ദിവസവും കഴിക്കുന്നതെന്ന് കത്രീന പറഞ്ഞു. കുറിപ്പിനൊപ്പം ഇഡ്ഡലി കഴിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക