Image

പുതിയവര്‍ഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

പി പി ചെറിയാന്‍ Published on 16 January, 2020
പുതിയവര്‍ഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
ഹണ്ട്‌സ്!വില്ല: 2020ല്‍ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്‌സസിലെ ഹണ്ട്‌സ്!വില്ല ജയിലില്‍ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 6.30 ന് നടപ്പാക്കി. മിസിസ്സിപ്പിയില്‍ നിന്നുള്ള ജോണ്‍ഗാര്‍ഡറുടേതായിരുന്നു വധശിക്ഷ. 

വിവാഹബന്ധം വേള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതിനിടെ നോര്‍ത്ത് ടെക്‌സസില്‍ ഭാര്യ താമസിച്ചിരുന്ന വീട് പൊളിച്ച് അകത്തുകയറി കട്ടിലില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് വെടിവെച്ച് കൊന്ന കേസിലാണ് ഇയാള്‍ക്ക് ശിക്ഷ. ജീവിച്ചിരിക്കുമ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞതിനാലാണ് ഭര്‍ത്താവ് ജോണ്‍ ഗാര്‍ഡനര്‍ (64) വെടിയുതിര്‍ത്തത്. 2005 ലായിരുന്നു സംഭവം. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയില്‍ വെച്ച് ഭാര്യ റ്റാമി ഗാര്‍ഡനര്‍ മരിച്ചു. റ്റാമി ഗാര്‍ഡനര്‍ ജോണിന്റെ അഞ്ചാമത്തെ ഭാര്യയായിരുന്നു ഇവര്‍. 1999 ലായിരുന്നു വിവാഹം. ഭാര്യമാരെ ക്രൂരമായി മര്‍ദിക്കുക എന്നത് ഇയാള്‍ക്ക് വിനോദമായിരുന്നു.

തിങ്കളാഴ്ച വധശിക്ഷക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍  സുപ്രീം കോടതി തള്ളിയിരുന്നു. 

മാരകമായ വിഷമിശ്രിതം സിരകളിലേയ്ക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കകം മരണം സ്ഥീകരിച്ചു. 

വധശിക്ഷ നടപ്പാക്കുന്നതില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ടെക്‌സസ്. 2019ല്‍ ആകെ  അമേരിക്കന്‍ നടപ്പാക്കിയ 22 എണ്ണത്തില്‍ ഒമ്പതും ടെക്‌സസിലായിരുന്നു. 

മാരകമായ വിഷമിശ്രിതം കുത്തിവെച്ചു നടത്തുന്ന വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ വധശിക്ഷ നിര്‍ബന്ധം തുടരുകയാണ്.
പുതിയവര്‍ഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കിപുതിയവര്‍ഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക