Image

കേളി യാത്രയയപ്പു നല്‍കി

Published on 15 January, 2020
കേളി യാത്രയയപ്പു നല്‍കി


റിയാദ് : കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയയിലെ ഒലയാ യൂണിറ്റ് അംഗങ്ങളായ അബ്ദുള്‍ നിസാറിനും മുഹമ്മദ് ഹിഷാമിനും യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയപ്പു നല്‍കി. 23 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുള്‍ നിസാര്‍ ആലപ്പുഴയിലെ മണ്ണഞ്ചേരി സ്വദേശിയാണ്. വയനാട് വൈത്തിരി സ്വദേശിയായ മുഹമ്മദ് ഹിഷാം 15 വര്‍ഷമായി സൗദിയിലുണ്ട്. മലാസ് ഏരിയ ഫുട്‌ബോള്‍ ടീം അംഗം കൂടിയാണ്.

ഹാരയില്‍ നടന്ന യാത്രയയപ്പു ചടങ്ങില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ സ്വാഗതം ആശംസിച്ചു. കേളി കേന്ദ്ര ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കേളി മലാസ് ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍, മലാസ് ഏരിയ സെക്രട്ടറി സുനില്‍, പ്രസിഡന്റ് ജവാദ് പരിയാട്ട് , ഒലയ യൂണിറ്റ് ജോയിന്റ് ട്രഷറര്‍ മാത്യു സാമുവല്‍, അര്‍ഷാദ്, അയൂബ്, നവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നാസര്‍ അബ്ദുല്‍ നിസാറിനും നവാസ് മുഹമ്മദ് ഹിഷാമിനും യൂണിറ്റിന്റെ ഉപഹാരങ്ങള്‍ കൈമാറി. ഏരിയ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ഉപഹാരം അബ്ദുല്‍ കരീം ഹിഷാമിനു നല്‍കി. അബ്ദുള്‍ നിസാര്‍, മുഹമ്മദ് ഹിഷാം എന്നിവര്‍ നന്ദി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക