Image

മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ അബ്രീക്കൊ ഫ്രെയ്‌റ്റ്‌ എഫ്.സി ജേതാക്കള്‍

Published on 15 January, 2020
മൂന്നാമത്  അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ അബ്രീക്കൊ ഫ്രെയ്‌റ്റ്‌ എഫ്.സി ജേതാക്കള്‍
ദുബൈ : പ്രവാസ ലോകത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് മനം കുളിര്‍ക്കുന്ന കാല്‍പന്തു കളിയുടെ മാമാങ്കം  അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അബ്രീക്കോ ഫ്രെയ്റ്റ് എഫ്.സി  ജേതാക്കളായി.യു.എ.ഇലെ പ്രമുഖ പതിനാറ് ടീമുകള്‍ ദുബൈ അൽ  ഖിസൈസ് അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ  പോരിനിറങ്ങിയപ്പോള്‍ വെള്ളിയാഴ്ചയുടെ സായാഹനം സോക്കര്‍ പ്രേമികള്‍ക്ക് മുന്നില്‍ സുന്ദര മുഹൂര്‍ത്തങ്ങളാണ് പിറന്ന്‍വീണത്‌.പതിനാറു ടീമുകള്‍ തമ്മിലുള്ള ലീഗ് റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം ശക്തമായ പെയ്തിറങ്ങിയ മഴ കളിക്കാൻ തടസമായപ്പോൾ ടോസിലൂടെ അബ്രീക്കോ ഫ്രെയ്റ്റ് എഫ്.സി ജേതാക്കളായി.നേരെത്തെ ടൂർണമെന്റ് ആഡ്  സ്റ്റാൻഡ് എം.ഡി സുധീഷ് ഉദ്‌ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രെസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ,മലപ്പുറം ജില്ലാ പ്രീസിഡന്റ് ചെമ്മുക്കൻ യാഹുമോൻ എന്നിവർ മുഖ്യഥിതികൾ ആയിരുന്നു. 

ടൂര്‍ണമെന്റിലെ ഫസ്റ്റ് റണ്ണര്‍അപ്പായി ആർ.ടി.സി ദുബൈയും സെക്കെന്റ് റണ്ണര്‍ അപ്പായി ബിഗ് മാർട്ട് എഫ്സിയും നാലാം സ്ഥാനം ജിംഖാന മേൽപ്പറമ്പും കരസ്ഥമാക്കി.ടൂര്‍ണമെന്‍റ് ജേതാക്കള്‍കുള്ള ട്രോഫി ദുബൈ  കെ.എം.സി.സി മലപ്പുറം  ജില്ലാ സെക്രട്ടറി പി.വി നാസർ,മങ്കട മണ്ഡലം പ്രെസിഡന്റ്‌ അസീസ് പേങ്ങാട്ട്,യു.എ.ഇ മങ്കട മണ്ഡലം ഓർഗനൈസിംഗ്  സെക്രെട്ടറി ഷുഹൈബ് പടവണ്ണ എന്നിവർ നല്‍കി.ഫെയര്‍ പ്ലേ അവാര്‍ഡ്‌ ഇ.സി.എച്ച് അൽ തവാർ ടീം നാസ് കരസ്ഥമാക്കി.ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീൽ,വൈസ് പ്രസിഡന്റ് യൂസ്ഫ് മാസ്റ്റർ,യു.എ.ഇ മങ്കട മന്ധലം പ്രസിഡന്റ് ബഷീർ വറ്റലൂർ ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല നേതാക്കളായസിദ്ദീഖ് കാലൊടി,സക്കീർ പാലത്തിങ്ങൽ,മുജീബ്കോട്ടക്കൽ,ശിഹാബ് ഏറനാട്,ഉസ്മാൻ എടയൂർ,താജ് മുസ്താഖ് കൊണ്ടാട്ടി,ശംസുദ്ദീൻവള്ളിക്കുന്ന്,അഷ്റഫ് തൊട്ടൊളി,ഉനൈസ് തൊട്ടിയിൽ,അൻവർ തിരൂർ എന്നിവർ സംബന്ധിച്ചു.മങ്കടമന്ധലം നേതാക്കളായ സലിം വെങ്കിട്ട, ഷഫീഖ് വേങ്ങാട്,മുഹമ്മദാലി കൂട്ടിൽ,മൻസൂർ അജ്മാൻ,മുസ്ഥഫ അജ്മാൻ,അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി,ഹാഷിം പള്ളിപ്പുറം,റാഫി കൊളത്തൂര്‍,ബഷീർ വെള്ളില,ബാസിത്ത്, സദര്‍ പടിഞ്ഞാറ്റുമുറി,അനസ് മങ്കs,അഹഹ്മദ്ബാബു,ഹുസൈൻ കോയ വെങ്കിട്ട, ജൈസൽ ബാബു,ഷൗക്കത്തലി വെങ്കിട്ട, സുബൈർ മാമ്പ്ര, ഹഫീഫ് കൊളത്തൂർ, നാസർ, മുസ്തഫ മൂന്നാക്കൽ എന്നിവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക