Image

കെ.സി എ റിയാദ് ചാമ്പ്യന്‍സ് ട്രോഫി സീസണ്‍ 2 ക്രിക്കറ്റ് മത്സരത്തിന് ഫെബ്രുവരി 21ന് തുടക്കമാകും.

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 15 January, 2020
കെ.സി എ റിയാദ് ചാമ്പ്യന്‍സ് ട്രോഫി സീസണ്‍ 2 ക്രിക്കറ്റ് മത്സരത്തിന് ഫെബ്രുവരി 21ന് തുടക്കമാകും.
റിയാദ് : പ്രവാസലോകത്ത് ക്രിക്കറ്റ് മാമാങ്കത്തിന് ആരവമുയര്‍ത്തികൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ റിയാദ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രു വരി 21നു എക്‌സിറ്റ് പതിനെട്ട് ഹാരൂണ്‍ റാഷിദ് റോഡിലുള്ള കെ സി എ  സ്‌റ്റേഡിയ ത്തില്‍ ആരംഭിക്കുമെന്ന്  സംഘാടകര്‍ അറിയിച്ചു.

റിയാദിലെ പ്രമുഖരായ 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്ണമെന്റിനുള്ള സംഘാടക സമിതി യെ കഴിഞ്ഞ ദിവസം നടന്ന കെ.സി.എ എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെ ടുത്തു. രഞ്ജി ത്ത് അനസ് കണ്‍വീനര്‍ ആയിട്ടുള്ള ടൂര്‍ണമെന്റ് കമ്മിറ്റിയില്‍ നജീം, അന്‍സീം, പ്രശാന്ത്, സുബൈര്‍, ഷജില്‍ അടൂര്‍  എന്നിവര്‍ അംഗങ്ങളാണ്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ അന്‍സീം (+966 56 814 1104), നജീം (+966 55 698 1410) ജനുവരി 31 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുപ്പതോളം ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബുകളാണ് റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ അംഗങ്ങ ളായിട്ടുള്ളത്.  ക്രിക്കറ്റിനെയും കളിക്കാരെയും പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം തന്നെ റിയാദി ലെ ഇന്ത്യന്‍ സമൂഹത്തില്‍ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാണ് അസോസിയേഷന്‍. കെ സി എ പ്രസിഡന്റ് റിഷാദ് എളമരത്തിന്റെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷഹ്ദാന്‍ ചാത്തമംഗലം സ്വാഗതം പറഞ്ഞു.

കെ.സി എ റിയാദ് ചാമ്പ്യന്‍സ് ട്രോഫി സീസണ്‍ 2 ക്രിക്കറ്റ് മത്സരത്തിന് ഫെബ്രുവരി 21ന് തുടക്കമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക