Image

ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിയ്ക്കാനുള്ള പോരാട്ടം: നവയുഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.

Published on 13 January, 2020
ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിയ്ക്കാനുള്ള  പോരാട്ടം:  നവയുഗം.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
അല്‍ ഹസ്സ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട്, ആ കരിനിയമത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

അല്‍ഹസ ശോഭയിലെ അല്‍അയ്‌ല ആഡിറ്റോറിയത്തില്‍ നവയുഗം അല്‍ഹസ മേഖല പ്രസിഡന്റ്  ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധസംഗമം, അല്‍ഹസ ഇസ്ലാമിക്ക് സെന്റര്‍ മലയാളം മേധാവി നാസര്‍ മദനി ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് നവയുഗം മേഖല രക്ഷാധികാരി സുശീല്‍ കുമാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുത്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഒരുമിച്ചു ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉറക്കെ ഏറ്റു വായിച്ചു കൊണ്ട്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, മുഖ്യപ്രഭാഷണം നടത്തി. പൗരത്വത്തെ സംബന്ധിയ്ക്കുന്ന സാങ്കേതിക വിഷയങ്ങള്‍ക്കും അപ്പുറത്ത്,  ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അട്ടിമറിയ്ക്കാനുളള ആര്‍.എസ്.എസ് അജണ്ടയുടെ,   ദശകങ്ങളായി നടന്നു വരുന്ന സങ്കീര്‍ണ്ണമായ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി ബില്ലും, പൗരത്വ രജിസ്റ്ററും എന്ന് അദ്ദേഹം വിശദീകരിച്ചു.

 നവയുഗം കേന്ദ്രകമ്മിറ്റി ജോയന്റ് സെക്രെട്ടറി ദാസന്‍ രാഘവന്‍, ഹനീഫ മൂവാറ്റുപുഴ (നവോദയ), സൈഫ് വേളമാനൂര്‍ (പത്രപ്രവര്‍ത്തകന്‍) എന്നിവര്‍ ആശംസപ്രസംഗം നടത്തി. നവയുഗം മേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് സ്വാഗതവും, മേഖല ജോയിന്റ് സെക്രെട്ടറി രതീഷ് രാമചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

പ്രതിഷേധ സംഗമ പരിപാടിയ്ക്ക് നവയുഗം നേതാക്കളായ സിയാദ്, അബ്ദുള്‍ കലാം, നാസര്‍ കൊല്ലം, കിരണ്‍രാജ്, മുഹമ്മദലി,അഖില്‍ അരവിന്ദ്, റഷീദ് കോഴിക്കോട്, സജീദ് തൊളിക്കോട്, സലിം മണനാക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിയ്ക്കാനുള്ള  പോരാട്ടം:  നവയുഗം.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിയ്ക്കാനുള്ള  പോരാട്ടം:  നവയുഗം.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിയ്ക്കാനുള്ള  പോരാട്ടം:  നവയുഗം.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിയ്ക്കാനുള്ള  പോരാട്ടം:  നവയുഗം.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക