Image

സൗദി അറേബ്യന്‍ ട്രെയിലര്‍ അസോസിയേഷന്‍ ദമാം ഉണര്‍വ് 2020 സംഘടിപ്പിച്ചു

Published on 11 January, 2020
സൗദി അറേബ്യന്‍ ട്രെയിലര്‍ അസോസിയേഷന്‍ ദമാം ഉണര്‍വ് 2020 സംഘടിപ്പിച്ചു
ദമാം: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ ട്രെയിലര്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ കൂട്ടായ്മ ദമാം യുണിറ്റ് ഉണര്‍വ് 2020 സംഘടിപ്പിച്ചു. ദമാം ഫൈസലിയ അല്‍സാന ഓഡിറ്റോറിയ ത്തില്‍   നടന്ന  വാര്‍ഷിക സമ്മേളനം ദമാമിലെ രാഷ്ട്രിയ സാംസ് കാരികരംഗത്തെ നിറസാന്നിദ്ധ്യമായ ഡോ: സിന്ധു ബിനു ഉത്ഘാടനം ചെയ്തു. സാംറ്റ  പ്രസിഡണ്ട് കമാല്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫി അമ്പാളി നാളിതുവരെയുള്ള സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മാറി വരുന്ന നിയമ വ്യവസ്ഥയില്‍ പ്രവാസികളുടെ നിലനില്പ് എന്ന വിഷയത്തെക്കു റിച്ചും െ്രെടലര്‍ െ്രെഡവര്‍മാരുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും നേരിടേണ്ടി വരുന്ന നിയമപ്രശ്‌നങ്ങളെ കുറിച്ചും വിശദമായ ക്ലാസുകള്‍ നടന്നു മാധ്യമ പ്രവര്‍ത്തകന്‍  ജയന്‍ കൊടുങ്ങല്ലൂര്‍ , സാമുഹ്യപ്രവര്‍ത്തകന്‍ അയൂബ് കരൂപടന്ന, ഉസ്മാന്‍ വയനാട്, അബ്ദുല്‍ റഷീദ് കോഴിക്കോട്, വിജയന്‍ മാവേലിക്കര, അബ്ദുല്‍ സലാം കരിമ്പ, ശിവദാസ് കോട്ടക്കല്‍, അഭിലാഷ് തിരുവനന്തപുരം സുധീര്‍ തൃശൂര്‍, എന്നിവര്‍ സംസാരിച്ചു.

സംഘടനയുടെ 2020 ലെ കലണ്ടര്‍ ജയന്‍ കൊടുങ്ങല്ലൂര്‍  സംഘടനയിലെ തല മുതിര്‍ന്ന െ്രെഡവര്‍ സലീം അഞ്ചലിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ:സിന്ധു ബിനു,ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്ന, നാസര്‍ കൊല്ലം, സന്ദീപ് തുടങ്ങിയവര്‍ക്ക് സാംട്ട യുടെ ഉപഹാരം നല്‍കി ആദരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുധീര്‍ തൃശൂരിന് സാംറ്റയുടെ ഉപഹാരം റിയാദിലെ അറിയപെടുന്ന ഗായിക തെസ്‌നി റിയാസ് നല്കി. സംഘടനയുടെ ചെയര്‍മാന്‍ റാഫി അമ്പാളിയെ  ജയന്‍ കൊടുങ്ങല്ലൂരും, പ്രസിഡന്റ് – കമാല്‍ കോട്ടക്കലിനെ ഡോ: സിന്ധു ബിനുവും, ജനറല്‍ സെക്രട്ടറി – സജികുമാര്‍ തിരുവനന്ത പുരത്തെ അയൂബ് കരൂപടന്നയും പൊന്നാട അണിയിച്ചു.

ദമാമിലെ ഗായകരായ റഫീക്ക് വടക്കാഞ്ചേരി , ജസീര്‍ കണ്ണൂര്‍, തെസ്‌നി റിയാസ്, കല്യാണിക്കുട്ടി,  ജിന്‍ഷ എന്നിവര്‍ നേതൃത്വം നല്കിയ നാദം ഓര്‍കസ്ട്രയുടെ മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളക്ക് നിറഞ്ഞ കൈയ്യടികളാണ് സദസ്സില്‍ നിന്നുയര്‍ന്നത്. ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമ്മാനനറുക്കെടുപ്പില്‍ സുബൈര്‍ ഒറ്റപ്പാലം നൗഫല്‍ മണ്ണാര്‍ക്കാട് അസ്കര്‍ കോട്ടക്കല്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. യോഗത്തിന് സംഘടനാ ജനറല്‍ സെക്രട്ടറി സജികുമാര്‍ തിരുവനന്തപുരം സ്വാഗതവും ഷബീസ് കോതമംഗലം നന്ദിയും പറഞ്ഞു.

ആലുവ, ഷമീര്‍ പട്ടാമ്പി, നൗഷാദ് ബാബു പള്ളിപ്പുറം, ജലീല്‍ കോട്ടക്കല്‍,  ഉണ്ണികൃ ഷ്ണന്‍ ഇ ടത്തനാട്ടുകര, പ്രമോദ് വണ്ടൂര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേത്രുത്വം നല്‍കി.


സൗദി അറേബ്യന്‍ ട്രെയിലര്‍ അസോസിയേഷന്‍ ദമാം ഉണര്‍വ് 2020 സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക