Image

ഓറഞ്ചു തോട്ടത്തിലെ നാരകം (മിനിക്കഥ)-ഷേബാലി

ഷേബാലി Published on 11 January, 2020
ഓറഞ്ചു തോട്ടത്തിലെ നാരകം (മിനിക്കഥ)-ഷേബാലി
ഒരിടത്തൊരിടത്ത് ഒരിക്കല്‍ ഒരു ഓറഞ്ച് തോട്ടമുണ്ടായിരുന്നു. തോട്ടത്തിന്റെ ഓരത്തായി ഒരു നാരകവും വളര്‍ന്നു.

ഒരു നാള്‍ ഓറഞ്ച് കാവിയണിഞ്ഞു.അപ്പോള്‍ മനുഷ്യന്‍ പറഞ്ഞു 'നാളെ വിളവെടുക്കാം. ഓറഞ്ച് പഴുത്തു പാകമായിക്കഴിഞ്ഞു.'

മനുഷ്യന്‍ പറഞ്ഞത് നാരകം കേട്ടു. അന്നു രാത്രി രണ്ടു നാരങ്ങാകള്‍ തോട്ടത്തിലെ എല്ലാ ഓറഞ്ചു മരത്തിനും നാളെ നിങ്ങളുടെ ഫലങ്ങള്‍ പറിച്ചെടുക്കാന്‍ വരുമെന്ന് അറിയിപ്പു നല്കി ഓറഞ്ചിന്റെ തൊലി ഞെക്കി കണ്ണിലടിച്ച് മനുഷ്യനെ ഓടിക്കാന്‍ ഉപദേശവും നല്കി.

വിളവെടുപ്പു സമയത്ത് ഹാലിളകിയ ഓറഞ്ച്കള്‍ തൊലി ഞെക്കി ചീറ്റിച്ച് മനുഷ്യന് കണ്ണു കാണാണ്ടാക്കി.

'എന്തൊരു നീറ്റല്‍'..മനുഷ്യന്‍ പറഞ്ഞു.

അയാള്‍ ഓടി നാരകത്ത്ണലില്‍ ചെന്നിരുന്ന് കണ്ണു തുടച്ചു തുടങ്ങി. നീറ്റല്‍ മാറുമ്പോള്‍ മരച്ചുവട്ടില്‍ കിടന്ന രണ്ടു നാരങ്ങാകള്‍ മനുഷ്യനെ പറ്റിച്ചത് പറഞ്ഞു ചിരിക്കുന്നത് മനുഷ്യന്‍ കണ്ടു

പിന്നെ അമാന്തിച്ചില്ല. വല്ലാത്ത ദാഹവും. രണ്ടു നാരങ്ങാകളും ഞെക്കിപ്പിഴിഞ്ഞു നാരവെള്ളമുണ്ടാക്കി കുടിച്ചിട്ട് തോട് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു ..'ഹാവു ഇപ്പൊ സമാധാനമായി.'

ഷേബാലി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക