Image

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ യോഗാ

Published on 08 January, 2020
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ യോഗാ
മുന്‍കാലങ്ങളില്‍ മനുഷ്യരില്‍ ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങുന്നത് 40 വയസിനു ശേഷമായിരുന്നു. എന്നാല്‍ ഇന്നത് 25ഉം 30ഉം വയസ്സില്‍ പോലും തുടങ്ങുന്നതായി ലോകാരോഗ്യ സംഘടനാ രേഖകള്‍ സൂചിപ്പിക്കുന്നു. 

ശാരീരികവും മാനസികവും സാമൂഹികവും ആധ്യാത്മികവുമായ ആരോഗ്യമുള്ള അവസ്ഥയാണ് മനുഷ്യന്റെ പൂര്‍ണാരോഗ്യം. അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, അധെറോസ്കഌറോസിസ്, കുടവയര്‍, സന്ധിവേദനകള്‍, പ്രമേഹം (Type-II), ബ്ലഡ് പ്രഷര്‍, സ്‌ട്രെസ്, ഡിപ്രഷന്‍, ആങ്‌സൈറ്റി, കൊളോണ്‍ കാന്‍സര്‍ മുതലായ ജീവിത ശൈലീ രോഗങ്ങള്‍ മനുഷ്യന്റെ സ്വാസ്ഥ്യത്തെ കെടുത്തുന്നു. അമേരിക്കയിലെ കുടിയേറ്റ വിഭാഗമായ ഭൂരിഭാഗം മലയാളികള്‍ക്കും സാംസ്കാരിക വൈവിധ്യങ്ങളുമായുള്ള സമരസപ്പെടലിന്റെ വേളകളില്‍ ഉടലെടുക്കുന്ന ആത്മസംഘര്ഷങ്ങള്‍ ഇത്തരം ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ രൂപപ്പെടാന്‍ സാധ്യതകളൊരുക്കുകയും ചെയ്യുന്നുണ്ട്. ഡിപ്രഷന്‍, ആങ്‌സൈറ്റി ഡിസോസിയേറ്റീവ് സ്വഭാവം, മനോവ്യഥകളാലുണ്ടാവുന്ന ശാരീരിക വിഷമങ്ങള്‍ എന്നിവയുടെ ഒരു സങ്കലനമാണ് യുളീസസ് സിന്‍ഡ്രോം. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള കുടിയേറ്റവും പ്രവാസവും ഒരു സങ്കീര്‍ണ്ണമായ മാനസിക അദ്ധ്വാനം കൂടിയാണ്. അതില്‍ ഉള്‍പ്പെട്ടവര്‍ അനുഭവിക്കുന്ന ബോധവും അബോധവും ആയുള്ള മാനസിക സംഘര്ഷങ്ങളോടുള്ള ശരീരത്തിന്റെ അമിതപ്രതികരണമാണ് ഈ അവസ്ഥ. ഇതിന്റെ ലക്ഷണങ്ങള്‍ ചെന്നിക്കുത്തു (Migraine), ഉറക്കമില്ലായ്മ (Insomnia) ടെന്‍ഷന്‍ പരിഭ്രമം ഒന്നിനോടും ഇഷ്ടമില്ലാത്ത അവസ്ഥ, അകാരണമായ ഭയം, വിഷാദഭാവം, വയര്‍ വേദന, സന്ധിവേദനകള്‍, കുറഞ്ഞ ആത്മാഭിമാനം (Low self-esteem), പുകയിലയുടെയും മദ്യത്തിന്റെയും അമിതോപഭോഗം മുതലായവയാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതൊരു രോഗമായല്ല മറിച്ചു, പ്രതിസന്ധികളോട് പ്രതികരിക്കുന്ന മനുഷ്യ മനസിന്റെ വിഭ്രമകരമായ ഒരു അവസ്ഥാവിശേഷമായും അതിനാല്‍ തന്നെ സഹായമാവശ്യമുള്ള ഒരവസ്ഥയായും തിരിച്ചറിയപ്പെട്ടിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളെയും യുളീസസ് അവസ്ഥകളെയും നിയന്ത്രിക്കുന്നതിലും പരിഹരിക്കുന്നതിലും ഗുരുനിര്‍ദ്ദിഷ്ട യോഗാ  ധ്യാനമാര്‍ഗങ്ങളും  ശ്വസന ക്രിയകളും, നല്ലൊരു ഉപാധിയായി കണക്കാക്കപ്പെടുന്നു.

സാധാരണ യോഗാസനങ്ങളും ശാസ്ത്രീയമായ പ്രാണായാമ ശ്വസന ക്രിയകളും ശരീരത്തിന് വഴക്കവും ബലവും നല്കുന്നതിലൂടെ   മനസിന് സുഖവും ശാന്തതയും നല്‍കുന്നു. താടാസനാ, അര്‍ദ്ധകടിചക്രാസന, പാദഹസ്താസന , അര്‍ദ്ധചക്രാസന ,ശശങ്കാസന , ഭുജംഗാസന , പദ്മാസന മുതലായവയും അനുലോമ വിലോമ, ഭ്രമരി, ഉജ്ജയി പ്രാണായാമങ്ങളും ഇവയില്‍ ചിലതാണ്. Mindfull yoga, പ്രത്യേകമായ സ്‌ട്രെസ് മാനേജ്‌മെന്റ് സെഷനുകള്‍ എന്നിവ മേല്‍പ്പറഞ്ഞ അവസ്ഥകളെ പരിഹരിക്കുന്നതിന് ഏറെ സഹായിക്കുന്നതായി കാണപ്പെടുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവൂ എന്ന് പറയുന്നത് തിരിച്ചും ശെരിയാണ് ആരോഗ്യമുള്ള മനസുള്ളവര്‍ക്കു ശരീരത്തെ ആരോഗ്യമുള്ളതാക്കാം . രാജ യോഗ, ഹഠ യോഗ ശാസ്ത്രങ്ങളിലെ വ്യത്യാസം ഇവിടെയാണ് . മനസും ശരീരവും തമ്മിലുള്ള പരസ്പര പൂരകമായ ബന്ധവും Mind-Body-Medicine-ന്റെ വികാസവും നാം ഇപ്പോള്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടവുമാണ് ഇത്.

ശ്വസന നിയന്ത്രണത്തിലൂടെ ശരീരത്തിനെയും മനസിനെയും ബന്ധിപ്പിച്ചു, ഗുരുനിര്‍ദ്ദിഷ്ട യോഗാ  ധ്യാനമാര്‍ഗങ്ങളിലൂടെ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും ശാരീരിക പരിമിതികളില്‍ നിന്നും മുക്തി നേടുവാന്‍ ഈ യോഗാധിവര്ഷത്തിന്റെ സാധ്യതകളെ നമുക്കും ഉപയോഗിക്കാം .
സര്‍വേ ഭവന്തു സുഖിനഹ: 


ലേഖകന്‍
ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍ BNYS,MSc.Psy.
ശനിയാഴ്ചകളില്‍ 6:157:15, 7:308:30, 8:459:45, എന്നീ സമയങ്ങളില്‍ CMA, Mt.Prospect ഹാളിലും, 10:3011:30, 11:4512:45 എന്നീ സമയങ്ങളില്‍ KCS കമ്മ്യൂണിറ്റി സെന്റര്‍ Okton tSreet ലും ക്ലാസുകള്‍ നയിക്കുന്നു.
Contact +12245954257, e-mail: drjinoybnys@gmail.com

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ യോഗാ
Join WhatsApp News
George Kurian 2020-01-08 17:34:09
Very well connected to the health issues faced by Diaspora community. Thanks for mentioning Ulysses syndrome.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക