Image

തുടര്‍ച്ചയായ എ.സി ഉപയോഗം ആരോഗ്യംകെടുത്തും, സൂക്ഷിക്കുക

Published on 04 January, 2020
തുടര്‍ച്ചയായ എ.സി ഉപയോഗം ആരോഗ്യംകെടുത്തും, സൂക്ഷിക്കുക
തുടര്‍ച്ചയായി എ.സി മുറികളില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക. അത് നിങ്ങളുടെ ആരോഗ്യംകെടുത്തും.സെന്‍ട്രലൈസ്ഡ് എസിയില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, കൃത്യമായി വൃത്തിയാക്കുന്നില്ലെങ്കില്‍. ഇതിന് സിക്ക് ബില്‍ഡിങ് സിന്‍ഡ്രോം എന്നു പറയും. ചര്‍മം വരളാനും ചൂടു സഹിക്കാനുള്ള ശക്തി കുറയ്ക്കാനും സ്ഥിരമായ എസി ഉപയോഗം കാരണമാകും. ബിപി, വാതം, ന്യൂറൈറ്റിസ്, ശരീരവേദനകള്‍ എന്നിവയുടെ നിയന്ത്രണം താളം തെറ്റിക്കും.

അലര്‍ജി, ആസ്മയുള്ളവര്‍, മൂക്കിന്റെ പാലത്തിനു വളവുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ ഇവര്‍ക്കൊക്കെ തുടര്‍ച്ചയായ എസി ഉപയോഗം നല്ലതല്ല. മൂക്കടപ്പ്, തുടര്‍ച്ചയായ തുമ്മല്‍ എന്നീ ലക്ഷണങ്ങള്‍ എസി അലര്‍ജിയുടേതാണ്. ഇത് പിന്നീട് ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ് എന്നിവയായി മാറുന്നു.

22–23 ഡിഗ്രി താപത്തില്‍ എസി ക്രമീകരിക്കുന്നതാണു നല്ലത്. എസി റൂമില്‍ പഞ്ഞി കളിപ്പാട്ടങ്ങളും ഓമനമൃഗങ്ങളും വേണ്ട. എസി ഉള്ളിടങ്ങളില്‍ ഈര്‍പ്പം നഷ്ടമാകാതിരിക്കാന്‍ ഹ്യുമിഡിഫയര്‍ വയ്ക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക