Image

മെല്‍ബണില്‍ എന്‍എംസിസി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 4 ന്

Published on 03 January, 2020
മെല്‍ബണില്‍ എന്‍എംസിസി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 4 ന്

മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 4 നു (ശനി) എപ്പിംഗ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. വൈകുന്നേരം 5 നു കുട്ടികള്‍ക്കായുള്ള സ്‌പെല്ലിംഗ് ബീ മത്സരത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

കരോള്‍ ഗാനങ്ങള്‍, സ്‌കിറ്റുകള്‍, ബോളിവുഡ് ഡാന്‍സ്, നേറ്റിവിറ്റി ഷോ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. തുടര്‍ന്നു ക്ലബിലെ കുടുംബങ്ങള്‍ പരസ്പരം ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറും. റെഡ്ചില്ലീസിലെ സിജോയുടെ നേതൃത്വത്തില്‍ ഡിന്നറും ഒ ക്കിയിട്ടുണ്ട്.

ചാന്പ്യന്‍സ് മാത്ത്‌സ് ട്യുട്ടോറിംഗ് ക്രേഗീബേണ്‍ ആണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക