Image

കാന്‍സര്‍ തടയുന്നതിനു പപ്പായ ഗുണപ്രദം

Published on 02 January, 2020
കാന്‍സര്‍ തടയുന്നതിനു പപ്പായ ഗുണപ്രദം
കാന്‍സര്‍ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകള്‍ കുടലിലെ കാന്‍സര്‍ തടയുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാന്‍സര്‍ തടയാന്‍ സഹായകം.
 
പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (എല്ലുകളെ ബാധിക്കുന്ന രോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാല്‍ പപ്പായയുടെ കറ പുരട്ടാം; വളരെവേഗം മുറിവുണങ്ങും. അതു നാട്ടുമരുന്ന്.ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമം.
 
ആര്‍ട്ടീരിയോസ്ക്‌ളീറോസിസ്(രക്തധമനികള്‍ക്കുളളില്‍ കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്തസഞ്ചാരവേഗം  കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങള്‍ സൂചന നല്കുന്നു.
   
മുടിയുടെ സൗന്ദര്യം മെച്ചപ്പെടു ത്തുന്നതിനും പപ്പായ ഗുണപ്രദം. താരന്‍ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പപ്പായ ഉത്തമം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക