Image

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം

Published on 01 January, 2020
മെല്‍ബണ്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം
മെല്‍ബണ്‍ കെസിവൈഎലിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോവിറ്റ ജോസഫ് (പ്രസിഡന്റ്), അലക്‌സ് ആന്റണി (സെക്രട്ടറി), ബെനീറ്റ ബിനോജി (വൈസ് പ്രസിഡന്റ്), ബില്‍ ബേബി (ജോയിന്റ് സെക്രട്ടറി), ബെസ്റ്റിന്‍ ബെന്നി (ട്രഷറര്‍), ഷോണ്‍ പത്തുപറയില്‍ (സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ അനുമോദിക്കുകയും കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മെല്‍ബണ്‍ കെസിവൈഎല്ലിനു നേതൃത്വം നല്‍കിയ സ്റ്റെബിന്‍ ഒക്കാട്ട്, ജിക്സി കുന്നംപടവില്‍, മെല്‍വി സജി, ഷാരോണ്‍ പത്തുപറയില്‍, അലക്‌സ് വടക്കേക്കര, ജിബിന്‍ തോമസ് എന്നിവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

മെല്‍ബണ്‍ കെസിവൈഎല്‍ ഡയറക്ടര്‍മാരായി സിജു അലക്‌സ് വടക്കേക്കര, റ്റീനാ സ്റ്റീവ് കടുതോടിയില്‍ എന്നിവരെ നിയമിച്ചു. മുന്‍ ഡയറക്ടര്‍മാരായിരുന്ന അനൂപ് ജോസഫ്, സോജി അലന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക