Image

പ്രഷര്‍ കുറഞ്ഞുപോകുന്നോ? പൂര്‍ണ്ണ പരിഹാരം ഹോമിയോപ്പതിയില്‍

Published on 24 December, 2019
പ്രഷര്‍ കുറഞ്ഞുപോകുന്നോ? പൂര്‍ണ്ണ പരിഹാരം ഹോമിയോപ്പതിയില്‍
പ്രഷര്‍ കുറഞ്ഞുപോകുന്നത് പൂര്‍ണ്ണമായി പരിഹരിക്കാന്‍ ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്.ഹോമിയോപ്പതി മരുന്നുകള്‍ കഴിക്കാം. അവ പ്രഷര്‍ കൂട്ടുകയല്ല ചെയ്യുക പ്രഷര്‍ നോര്‍മലാക്കുകയാണു ചെയ്യുക. പ്രഷര്‍ നിയന്ത്രണ സംവിധാനത്തിനു വന്ന തകരാറു പരിഹരിച്ചാല്‍ മതി ശരീരം ബാക്കി കാര്യം തനിയെ ചെയ്‌തോളും. ആവശ്യം വരുന്‌പോള്‍ ശരീരം പ്രഷര്‍ കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്‌തോളും. മരുന്നിന്‍റെയും ഡോക്ടറിന്‍റെയുമൊന്നും ഇടപെടലുകളില്‍ തുടരേണ്ടതല്ല ജീവിതം. ആരോഗ്യത്തിന്‍റെ ഒരു നിര്‍വചനം തന്നെ ' അവനവന്‍റെ ശരീരത്തെ കുറിച്ചും മനസ്സിനെ  കുറിച്ചു മാത്രം ചിന്തിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്നുള്ളമോചനം'' എന്നാണ്.

ഉപ്പ് കൂടുതലുപയോഗിക്കുക എന്നത് ഒരു  താത്കാലിക പരിഹാരമാണ്. ധാരാളം വെള്ളം കുടിക്കുക. മദ്യം ഒഴിവാക്കുക, മദ്യം ശരീരത്തില്‍ നിന്നു  പുറത്തുകളയാന്‍ ധാരാളം വെള്ളം വേണ്ടിവരുന്നു. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. മുറുക്കമുള്ള സ്റ്റോക്കിംഗ്‌സ്് ധരിക്കുക. അപ്പോള്‍ കാലിലേക്കുള്ള രക്ത ഓട്ടം കുറയുകയും അതു തലയിലേക്കു കിട്ടുകയും ചെയ്യാം.

രോഗലക്ഷണങ്ങള്‍
തലകറക്കം, വീഴാന്‍ പോകുന്നപോലെ തോന്നല്‍  എന്നിവയാകാം ലക്ഷണങ്ങള്‍. നില്ക്കുന്‌പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുനേല്ക്കുന്‌പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണു പ്രശ്‌നത്തിനെല്ലാം കാരണം. കിടന്നാല്‍ തലയിലേക്ക് രക്തം ഒഴുകിയെത്തുകയും നാം പൂര്‍വ്വാവസ്ഥയില്‍ എത്തുകയും ചെയ്യും.
തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നതിനാലാണ് ഈ  ലക്ഷണങ്ങള്‍ ഉണ്ടാകുന്നത് എന്നു പറഞ്ഞല്ലോ. അതിനുകാരണങ്ങള്‍ പലതാവാം. രക്തത്തിന്‍റെ അളവു കുറഞ്ഞതാകാം, ശരീരത്തില്‍ നിന്നു രക്തസ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങള്‍ ഉണ്ടായാലും ഇങ്ങനെ വരാം. പല വൈറസ് രോഗങ്ങളുടെയും കോംപ്‌ളിക്കേഷനായി പ്രഷര്‍ കുറഞ്ഞ് അപകടം വരാറുണ്ടല്ലോ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക