ല്‍ബണ്‍: പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ധ്യാനം 'വചനാഭിഷേകം 2020' മാര്‍ച്ച് 20, 21, 22, 23 തീയതികളില്‍ മെല്‍ബണിനടുത്തുള്ള ഫിലിപ്പ് ഐലന്‍ഡ് അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ നടക്കും.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഒരുക്കിയിരിക്കുന്ന ധ്യാനത്തിന്റെ രജിട്രേഷന് ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 400 പേര്‍ക്കാണ് താമസിച്ചുള്ള ഈ ധ്യാനത്തിന് പ്രവേശനം. മാര്‍ച്ച് 20 നു (വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് 23 നു (തിങ്കള്‍) രാവിലെ 10 നു സമാപിക്കും.
കുടുംബങ്ങള്‍ക്കും വിവാഹിതരല്ലാത്തവര്‍ക്കും യുവജനങ്ങള്‍ക്കും ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. കുട്ടികള്‍ക്ക് തനിച്ചുള്ള ധ്യാനം ഉണ്ടായിരിക്കുന്നതല്ല.
വചനാഭിഷേകം 2020' നെ കുറിച്ചു കൂടുതല്‍ വിവരങ്ങളും ധ്യാനത്തിന്റെ രജിസ്ട്രേഷനും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.syromalabar.org.au/retreats
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍