Image

ക്രിസ്തുമസ് ചിന്തകള്‍- സത്രത്തില്‍ ഇടം ഉണ്ടോ? (ഫാ.ജോസഫ് വര്‍ഗീസ്)

ഫാ.ജോസഫ് വര്‍ഗീസ്- പ്രൊഫസര്‍ ലിറ്റര്‍ജിക്കല്‍ സ്റ്റഡീസ്) Published on 18 December, 2019
ക്രിസ്തുമസ് ചിന്തകള്‍- സത്രത്തില്‍ ഇടം ഉണ്ടോ? (ഫാ.ജോസഫ് വര്‍ഗീസ്)
ക്രിസ്തുവിന്റെ ജന്മദിനം ലോകമെമ്പാടും ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, പൗര്യസ്ത്യ ദേശങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളുടെ സമയമാണ്. നിറപകിട്ടാര്‍ന്ന ക്രിസ്തുമസ് പാര്‍ട്ടികളും, വിലപിടിപ്പുള്ള സമ്മാനങ്ങളും, ആര്‍ഭാടം നിറഞ്ഞു നില്‍ക്കുന്ന അലങ്കാരവും എല്ലാം ഒരു ഉല്‍സവത്തിന്റെ പ്രതീതയാണ് ലോകമെമ്പാടും കാഴ്ചവയ്ക്കുന്നത്. പല രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥിതിയുടെ ഊര്‍ജ്ജശ്രോതസ്സ ഈ കാലഘട്ടത്തിലെ ക്രയവിക്രയങ്ങളുടെ വരുമാനത്തെ ആശ്രയിച്ചാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുവേണ്ടി ചെലവിടുന്ന കോടികള്‍ ആധുനീക ഉപഭോക്ത സമൂഹത്തിന്റെ വൈകാരികതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 ഇന്നിന്റെ ലോകത്തില്‍ സ്വയം പര്യാപ്തനെന്ന ഭാവവും ഉയരത്തിന്റെ കൊടുമുടികള്‍ പിടിക്കുവാനുള്ള ആത്മധൈര്യവും മനുഷ്യനെ അഹങ്കാരത്തിന്റെ ഉച്ചകോടിയില്‍ എത്തിച്ചിരിയ്ക്കുന്നു. ജീവിതം എന്തുമാകാം, എങ്ങനെയും ആകാം എന്നുള്ള ചിന്തയും പരമാവധി തിന്നലും, കുടിക്കലും രസിക്കലും ആണ് ഈ ജീവിതം എന്നുള്ള സിദ്ധാന്തവും മനുഷ്യനാല്‍ ഞാനെന്ന ഭാവത്തെയാണ് വളര്‍ത്തിയിരിയ്ക്കുന്നത്. എല്ലാത്തിന്റേയും ഉടയവനും, നയിതാവുമായ  ദൈവം ഒന്നുമില്ലാത്തവനായി ഈ ഭൂമിയില്‍ അവതരിച്ച ഈ ദിവസം ആര്‍ഭാടങ്ങളുടേയും ചെലവിടിന്റേയും ദിവസം ആയി മാറിയത് വിരോധാഭാസമാണ്. ക്രിസ്തുവിന്റെ ജനനത്തിന്റെ മഹത്തായ സന്തോഷം നല്‍കപ്പെട്ടത് അശരണരും ദരിദ്രരുമായ ഒരു പറ്റം ആട്ടിടയന്മാര്‍ക്കായിരുന്നു. പ്രത്യേകിച്ച് ഒന്നു തന്നെ സമര്‍പ്പിയ്ക്കുവാന്‍ കഴിയാത്ത ഈ ഇടയര്‍ക്ക് തങ്ങളുടെ സ്വന്തത്തേയും ഇടയവടികളും മാത്രമാണ് തിരുമുല്‍കാഴ്ചയായി ക്രിസ്തുവിന സമര്‍പ്പിച്ചത്. സ്വന്തം സുഖ സൗകര്യങ്ങളുടെ അകത്തളത്തില്‍ കഴിയുന്ന സ്ത്രം സൂക്ഷിപ്പുകാരന്് നഷ്ടപ്പെട്ടതും മഹത്തായ സന്ദേശമാണ്. ക്രിസ്തു ഈ ഭൂമിയിലെ ദാരിദ്ര്യത്തിലേക്ക് കടന്നുവന്നത് അശരണരുടേയും അവഗണിയ്ക്കപ്പെട്ടവരുടേയും അത്താണിയായിട്ടാണ്. എല്ലാത്തിന്റേയും ഉടയവന്‍ തന്റെ സ്വന്തത്തെ തന്നെ ഇല്ലായ്മയില്‍ പങ്കുവെച്ചത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി. ഒരു പങ്കുവയ്ക്കലിന്റെ സന്ദേശമാണ് ക്രിസ്തുമസ്. യുദ്ധത്തിന്റെ കൊടുമുടികളില്‍ നിന്നും പലായനം ചെയ്യുന്ന സമൂഹത്തിനും, ജീവിത സാഹചര്യങ്ങളില്‍ വഴിമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്കും നേരെ ഇന്നും സ്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ഉപഭോക്ത സമൂഹത്തിന്റെ വൈകാരിക ആര്‍ഭാടങ്ങളുടെ ഒരംശം എങ്കിലും അശരണര്‍ക്കും, ആലംബഹീനര്‍ക്കും വേണ്ടി ചെലവിടാന്‍ ലോകം തയ്യാറായാല്‍ ക്രിസ്തുമസ് ധന്യമാകും. സന്തോഷ സൗഭാഗ്യങ്ങളുടെ അകത്തളത്തില്‍ ജീവിയ്ക്കുന്ന നമുക്ക് അടയ്ക്കപ്പെട്ട വാതിലുകള്‍ തുറക്കുവാന്‍ സാധിക്കുമോ? മറ്റുള്ളവരെ കരുതുവാനും അവരോടൊത്ത് പങ്കിടുവാനും സാധിച്ചെങ്കില്‍ മാത്രമെ ക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊള്ളുവാന്‍ സാധിയ്ക്കുകയുള്ളൂ. നമ്മുടെ ഭവനത്തിന്റെ, ജീവിതത്തിന്റെ അടയ്ക്കപ്പെട്ട വാതിലുകള്‍ മറ്റുള്ളവര്‍ക്കായി തുറന്നു കൊണ്ട് ഈ ക്രിസ്തുമസിനെ നമുക്ക് വരവേല്‍ക്കാം. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനവും നേര്‍ന്നുകൊണ്ട് ക്രിസ്തുമസിന്റെ മംഗളാശംസകള്‍.

ക്രിസ്തുമസ് ചിന്തകള്‍- സത്രത്തില്‍ ഇടം ഉണ്ടോ? (ഫാ.ജോസഫ് വര്‍ഗീസ്)
Join WhatsApp News
The REAL SPIRITUALITY 2019-12-18 06:42:34

In the process of Evolution of the Brain, humans got several gifts. The brain evolved spiritually to distribute those gifts to each & every cell to be a brain itself. Each cell transformed to be like a ‘solar system & the human brain became a Galaxy. Other Animals got the same gifts too and they treasured those gifts as a way of nature or as the Nature intended it to be.

The gifts are compassion, reasoning, spirituality, fear of life after death etc. humans fell into the chasm of religion and is trapped inside the prison cells of religion. Those who are in a religion miss the magnificence of Freedom, the Glory of being a thinking animal &the radiance of imagination. Those who are in a religion chose eternal death.

Spirituality is not religion or god, the cunning priests tricked you & was able to confuse you with a fake image of god. Spirituality is the thirst & thrust to go beyond & beyond the images, the ‘Maya’ that appears before you to tempt you and make you believe that it is the real. Once you believe in a religion or god, that becomes an idol you worship. Once you fall before that idol, you are dead- spiritually.

Meditation*& reasoning can keep you awake & aware in Spirituality; it can also raise idol worshipers from death. 

* Meditation is not thinking about god; it is like giving manure & water to a plant. Yes, the brain is like a Tree. -andrew

Anthappan 2019-12-18 18:57:43
It is time to  uproot religion and there fake spoke persons from society and promote free thinking.  Those who are afraid of life are  the followers of religion and priests are the exploiters of those weak and vulnerable. Why can't you strip off your black gown and join the free thinkers?     
പിള്ളേരും അച്ഛനും 2019-12-19 07:25:27
The Catholic Church knew about child sexual abuse for years. The "solution" was to move the predatory priests to new areas, spreading the problem all around the world. This tragic circumstance has affected the lives of thousands of families and children around the world.
 നിങ്ങള്‍ പുരോഹിതന്‍റെ ഇര ആയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്രയും നഷ്ട പരിഹാരത്തിന് കേസ് ഫയല്‍ ചെയ്യുക. 
church is running out of money
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക