Image

2019-ലെ ഇ-മലയാളി നര-നാരിമാര്‍ (മാന്‍ ഓഫ് ദി ഇയര്‍, വുമണ്‍ ഓഫ് ദി ഒയര്‍)

Published on 16 December, 2019
2019-ലെ ഇ-മലയാളി നര-നാരിമാര്‍ (മാന്‍ ഓഫ് ദി ഇയര്‍, വുമണ്‍ ഓഫ് ദി ഒയര്‍)
“അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരങ്ങളും അനുമോദനങ്ങളും നല്‍കുന്നതില്‍ സന്തോഷിക്കുന്നവരാണു മനുഷ്യസമൂഹം. നമ്മുടെ മലയാളി സമൂഹത്തില്‍ മാത്രം അത്തരം പ്രവര്‍ത്തികള്‍ വിമര്‍ശിക്കപ്പെടുന്നതും സാധരണയാണു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പല മേഖലകളിലും കഴിവുകള്‍ തെളിയിച്ച വിജയികള്‍ ഉണ്ട്. അവരെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് 2020 വരവേല്‍ക്കാന്‍ ഇ-മലയാളി ഉദേശിക്കുന്നു.

പുതുമയും വൈവിധ്യവുമാര്‍ന്ന പംക്തികള്‍, വായനകാര്‍ക്ക് പങ്കാളിത്വമുള്ള പംക്തികള്‍,  അതേപോലെ എഴുതുകാര്‍ക്ക് അവാര്‍ഡുകള്‍ അങ്ങനെ ഇ-മലയാളി സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയാണെന്നു നിങ്ങള്‍ മനസ്സിലാക്കി കാണുമല്ലോ.

2019 അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ മാത്രം. നമ്മളില്‍ പലരും ഈ  വര്‍ഷത്തെ വെല്ലുവിളികളേയും പരീക്ഷണങ്ങളേയും നേരിട്ട് വിജയം കൈവരിച്ചു. എന്തുകൊണ്ട് അങ്ങനെ വിജയം നേടിയവരെ ഇ-മലയാളിയുടെ താളുകളിലൂടെ ആദരിച്ചുകൂടാ? കഴിഞ്ഞ വര്‍ഷം അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൊയ്തവരെ നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കില്‍ അവരുടെ പേരു വിവരങ്ങള്‍ അറിയിക്കുക. അവരെപ്പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കാം. വായനകാരുടെ വോട്ടെടുപ്പിലൂടെ അവരില്‍ നിന്നും ഒരു നരനേയും ഒരു നാരിയേയും 2019 ലെ വിശിഷ്ട വ്യക്തിയായി പരിഗണിക്കാം.അല്ലെങ്കില്‍ ഓരൊ മേഖലകളിലും വിജയം കൈവരിച്ചവരെ ഒന്നൊന്നായി അനുമോദിക്കാം.ഇ-മലയാളിയുടെ ഈ സംരംഭം വിജയിപ്പിക്കുക. അംഗീകരങ്ങള്‍ക്കര്‍ഹതയുള്ളവരെ പരിചയപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക.

ജീവിതം ക്ഷണികവും അനിശ്ചിതവുമാണ്. നമുക്ക് കിട്ടുന്ന ഓരോ നിമിഷവും ആസ്വദിക്കുക, ആനന്ദിക്കുക.

ഇ-മലയാളി, വായനകാര്‍ക്കായൊരുങ്ങുന്ന സമ്പൂര്‍ണ്ണ പ്രസിദ്ധീകരണം. എഴുത്തുകാരുടേയും അഭ്യുദയകാംക്ഷികളുടേയും പ്രിയമിത്രം. എപ്പോഴും നിങ്ങളുടെ വിരല്‍ തുമ്പുകളില്‍.

സ്‌നേഹത്തോടെ
ഇ-മലയാളി പത്രാധിപസമിതി
editor@emalayalee.com

Join WhatsApp News
vayanakaaran 2019-12-17 12:00:49
ഇമലയാളിയുടെ ഒരു വായനക്കാരൻ 
എന്ന നിലക്ക് നിങ്ങളുടെ എല്ലാ 
സംരംഭങ്ങൾക്കും ആശംസകൾ നേരുന്നു.
മതത്തിൽ മാത്രം ചേരുകയും പൊരുതുകയും 
ചെയ്യുന്നവരിൽ നിന്ന് വ്യത്യസ്തമായി 
അമേരിക്കൻ മലയാളികൾ ഇത്തരം 
സംരംഭത്തെ വിജയിപ്പിക്കുമെന്ന് ആശിക്കാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക