Image

21 ഇനം അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ധന

Published on 14 December, 2019
21 ഇനം അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ധന
ന്യൂഡല്‍ഹി : ബിസിജി വാക്‌സിന്‍ അടക്കം 21 അവശ്യ മരുന്നുകളുടെ വിലയില്‍ 50% വര്‍ധന നിലവില്‍ വന്നു. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അതോറിറ്റിയുടെ വിജ്ഞാപനത്തില്‍ മലേറിയയ്ക്കുള്ള ക്ലോറോക്വൈന്‍, കുഷ്ഠത്തിനുള്ള ഡാപ്‌സോണ്‍, വൈറ്റമിന്‍ സി, വയറിളക്കത്തിനും മറ്റും ഉപയോഗിക്കുന്ന മെട്രോനൈഡസോള്‍ എന്നിവ വില കൂടുന്നവയില്‍ ഉള്‍പ്പെടും.

ഘടകവസ്തുക്കളുടെ വില കൂടിയതുമൂലം ഈ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ നിര്‍മാതാക്കള്‍ വിമുഖത കാട്ടുന്നതു പരിഗണിച്ചാണു നടപടിയെന്നാണ് അതോറിറ്റിയുടെ വിശദീകരണം.

ബിസിജി വാക്‌സിന്‍ വില 8.75 രൂപ മെട്രോനൈഡസോണ്‍ (400 മി.ഗ്രാം) 1.25 രൂപ, ക്ലോറോക്വൈന്‍ 1.16 രൂപ, വൈറ്റമിന്‍ സി (500 മി.ഗ്രാം) 1.34 രൂപ എന്നിങ്ങനെയാണു നിലവിലുള്ള വില.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക