Image

ആവര്‍ത്തിച്ചുണ്ടാകുന്ന ടോണ്‍സിലൈറ്റിസ് അവഗണിക്കരുതേ...

Published on 04 December, 2019
ആവര്‍ത്തിച്ചുണ്ടാകുന്ന ടോണ്‍സിലൈറ്റിസ് അവഗണിക്കരുതേ...
ആവര്‍ത്തിച്ചുവരുന്ന ടോണ്‍സിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും ശരീരത്തില്‍ നിരവധി രോഗാവസ്ഥകള്‍ ഉണ്ടാക്കും. ഹൃദയവാല്‍വിനും കിഡ്‌നിയുടെ പ്രവര്‍ത്തനത്തിനും ഇതുമൂലം തകരാറുണ്ടാകും.

കൂടാതെ, ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ടോണ്‍സിലുകള്‍ക്കുള്ളില്‍ രോഗാണുക്കള്‍ സ്ഥിരമായി വളരുകയും ടോണ്‍സിലുകള്‍ രോഗാണുക്കള്‍ക്കു താവളമാവുകയും ചെയ്യുമ്പോള്‍ ഈ രോഗാണുക്കള്‍ മറ്റു ശരീരഭാഗങ്ങളില്‍ കൂടി അണുബാധയുണ്ടാക്കുന്നു. സൈനസുകളില്‍ (സൈനസൈറ്റിസ്), മധ്യകര്‍ണത്തില്‍ (ഓട്ടൈറ്റിസ് മീഡിയ) ശ്വാസകോശത്തില്‍ (ന്യൂമോണിയ) കഴുത്തിലെ ലസികഗ്രന്ഥിയില്‍ (ലിംഫഡിനൈറ്റിസ്)എന്നിങ്ങനെ പല ഭാഗത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം.

ഒരു ഭാഗത്തു മാത്രം ഉണ്ടാകുന്ന തൊണ്ടവേദനയെ ഗൗരവത്തോടെ കാണണം. 50 വയസിനു മുകളിലുള്ള രോഗിയാണെങ്കില്‍ തൊണ്ടയ്ക്കുള്ളിലെ അര്‍ബുദരോഗമാണോ എന്ന് അറിയുവാനുള്ള വിദഗ്ധ പരിശോധനകള്‍ ചെയ്യണം.

മാത്രമല്ല രക്താര്‍ബുദം, എഗ്രാനുലോസൈറ്റോസിസ് എന്നീ രോഗങ്ങളും ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസായി പ്രത്യക്ഷപ്പെടാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക