Image

ഒ.സി.ഐ.കാര്‍ഡ് പുതുക്കാത്തതിനാല്‍ യാത്ര മുടക്കുന്നത് ജനദ്രോഹം: തോമസ് ടി. ഉമ്മന്‍

Published on 02 December, 2019
ഒ.സി.ഐ.കാര്‍ഡ് പുതുക്കാത്തതിനാല്‍ യാത്ര മുടക്കുന്നത് ജനദ്രോഹം: തോമസ് ടി. ഉമ്മന്‍
ഓ സി ഐ കാര്‍ഡ് പുതുക്കിയില്ല എന്ന കാരണത്താല്‍ ഇന്ത്യയിലേക്കുള്ള യാത്ര മുടക്കുന്നത് ജനദ്രോഹമാണെന്ന്ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണു പലരും ഒ.സി.ഐ. പുതുക്കേണ്ടതായിരുന്നു എന്നറിയുന്നത്. പലർക്കും  ഈ അനുഭവം ഉണ്ടാകുന്നത് കൊണ്ടാണ് ഇത് എഴുതുന്നത് 

ഇരുപത് വയസിനും 50 വയസിനും മുന്‍പ് ഒ.സി.ഐ. എടുത്തവര്‍ പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒ.സി.ഐ. റീ-ഇഷ്യു  ചെയ്യണം എന്ന നിബന്ധന പണ്ടേ ഉണ്ട്. റിന്യു (പുതുക്കല്‍) എന്നതിനു പകരം റീ-ഇഷ്യു (പുതുതായി നല്‍കുക) എന്ന പദപ്രയോഗം തന്നെ ദ്രോഹമാണ്. പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സുമൊക്കെ പുതുക്കുകയാണു ചെയ്യുന്നത്. പുതിയ വിവരവും ഫോട്ടോയും ചേര്‍ക്കുന്നു. അല്ലാതെ ആദ്യം അത് കിട്ടാന്‍ വേണ്ടി ഉപയോഗിച്ച രേഖകള്‍ വീണ്ടും കൊടുക്കുകയല്ല ചെയ്യുന്നത്. ഒ.സി.ഐ. പുതുക്കാന്‍ വീണ്ടും നാച്വറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച രേഖയുമൊക്കെ (റിനൗണ്‍സ്) ചോദിക്കുന്നതിലെ യുക്തി മനസിലാകുന്നില്ല. അതൊക്കെ കൊടുത്താണല്ലോ ഒ.സി.ഐ. നല്കിയയത്.

ഒ.സി.ഐ. പുതുക്കാത്തവര്‍ക്ക് യാത്ര വിഷമകരമാകും എന്നു ഒരു മുന്നറിയിപ്പും കോണ്‍സുലേറ്റോ എംബസിയൊ നല്കിയില്ല. ലഗേജുമൊക്കെയായി ബോര്‍ഡിംഗ് പാസിനു ചെല്ലുമ്പോഴാണു യാത്ര പറ്റില്ലെന്ന് അറിയുന്നത്. എന്തൊരു വിഷമമാണത് സ്രുഷ്ടിക്കുന്നത്. ടിക്കറ്റ് കാശ് പോകും, യാത്ര മുടങ്ങും.

ഒ.സി.ഐ. പുതുക്കാത്തവര്‍ പഴയ പാസ്‌പോര്‍ട്ട് കൂടി കൊണ്ടു പോയല്‍ മതിയെന്നു ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറല്‍ ഹിന്ദു പത്രത്തോടു പറയുകയുണ്ടയി. എന്നാല്‍ അങ്ങനെ ചെന്ന ചിലരെയും കുവൈറ്റ് എയര്‍വേസ് തിരിച്ചയച്ചു.

ഇത് കഷ്ടമാണ്. ഒ.സി.ഐ. പുതുക്കുന്നത് ഒരു സാങ്കേതിക കാര്യമാണ്. ആധികാരിക രേഖയായ അമേരിക്കന്‍ പാസ്‌പോര്‍ട്ടിനൊപ്പമാണ് അത് നല്‍കുന്നത്.

അതിനു പുറമെ വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരാണു അമേരിക്കന്‍ പൗരന്മാര്‍. അപ്പോള്‍ ചെറിയൊരു സാങ്കേതിക കാര്യം പ്രശ്‌നമാക്കുന്നതില്‍ എന്താണര്‍ഥം?

ഒ.സി.ഐ. എപ്പോള്‍ പുതുക്കണമെന്നോ എന്നു പുതുക്കണമെന്നൊ മിക്കവര്‍ക്കും അറിയില്ല. ഉദാഹരണത്തിനു 19 വയസിലോ 49 വയസിലോ ഒ.സി.ഐ.യും പാസ്‌പോര്‍ട്ടും എടുത്ത ആള്‍ എന്നു വയ്ക്കുക. നിബന്ധന അനുസരിച്ച് അയാള്‍ 10 വര്‍ഷം കഴിഞ്ഞു പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒ.സി.ഐ പുതുക്കിയാല്‍ മതി.

പക്ഷെ 20 കഴിഞ്ഞവരും 50 കഴിഞ്ഞവരും പുതുക്കണ്ട എന്ന രീതിയിലാണു നിബന്ധനയിലെ ഭാഷാപ്രയോഗം. അതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.

എന്തായാലും ഒ.സി.ഐയുമായി ചെല്ലുന്ന ആരുടെയും യാത്ര മുടക്കരുത്. അടുത്ത തവണ യാത്ര ചെയ്യുന്നതിനു മുന്‍പ് ഒ.സി.ഐ. പുതുക്കണമെന്ന് കാര്‍ഡില്‍ എഴുതുകയോ സ്റ്റിക്കര്‍ പതിക്കുകയോ ചെയ്താല്‍ പ്രശ്‌നം തീരും.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മലയാളിയാണ്. അദ്ധേഹത്തെ ഈ വിഷയം ധരിപ്പിച്ചാല്‍ അനുകൂലമായ തീരുമാനം ഉണ്ടകുമെന്ന് കരുതാം. ജനദ്രോഹപരമായ പല നിബന്ധനയും സര്‍ക്കാര്‍ നീക്കം ചെയ്തത് മറക്കുന്നില്ല- ഒ.സി.ഐ.-പാസ്‌പോര്‍ട്ട് റിനണ്‍സിയേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ആദ്യകാലം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഇതു സംബധിച്ച് ന്യു യോര്‍ക്ക് കോണ്‍സുലേറ്റ് അധിക്രുതരുമായി വൈകാതെ സംസാരിക്കുന്നുണ്ടെന്നും തോമസ് ടി. ഉമ്മന്‍ പറഞ്ഞു 

അതോടൊപ്പം ഓ സി ഐ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ കാര്‍ഡ്റിന്യൂചെയ്യേണ്ട ആവശ്യമുണ്ടോ എന്നും പരിശോധിക്കുക.
Join WhatsApp News
ഗുരുജി 2019-12-03 09:47:41
മലയാളികൾ എല്ലാ കാര്യത്തിലും മിടുക്കരാണ് . പക്ഷെ മിക്കാവാറും പേര് തൂറാൻ നേരമാണ് കൂതി അന്വേഷിക്കുന്നത് .  ഒരു യാത്രക്ക് പോകുന്നതിന് മുൻപ് എല്ലാ ഡോക്യ്‌മെന്റും പരിശോധിക്കുന്നതിൽ എന്താണ് തെറ്റ് ?  ആയിരക്കണക്കിന് മലയാളി ഓർഗനൈസഷനും , പള്ളിയും അമ്പലവും ഉണ്ട് . ഇവിടൊക്കെ ഇത്തരം കാര്യങ്ങൾ പറയാൻ സമയവുമുണ്ട് . അതൊന്നും ചെയ്യാതെ പൊങ്ങച്ചം കാണിക്കാൻ ഇഷ്ടംപ്പോലെ സമയമുണ്ട് .  ഒരു ഐര്പോര്ട്ടിലൂടെ മലയാളി മാത്രമായല്ല കടന്നു പോകുന്നത് . അനേകായിരം യാത്രക്കാർ കടന്നു പോകുന്നുണ്ട് . മലയാളിയെപ്പോലെ ചെയ്യേണ്ട കാര്യം ചെയ്യാതെ, മറ്റുള്ളവരുടെ പേരിൽ പഴിചാരുന്ന ഒരു വർഗ്ഗത്തെ കണ്ടിട്ടില്ല .  അമേരിക്കയിൽ വരാൻ ഇതിലും അതികം പേപ്പർ വർക്ക് ചെയ്തവർക്ക് ഇതുപോലെ ഒരെണ്ണം കയ്യ്കാര്യം ചെയ്യാൻ അറിയില്ല എന്ന് പറഞ്ഞാൽ ഖേദകരം ?  നമ്മൾ ചെയ്യേണ്ട കാര്യം  നമ്മൾ ചെയ്യണം അല്ലാതെ മറ്റുള്ളവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല . പിന്നെ ഇതൊക്കെ ചിലർക്ക് ആള് കളിക്കാനുള്ള ഒരു അവസരവും . ഇത്തരം കാര്യം ചെയ്യാൻ ഒരു നേതാവിന്റെയും ആവശ്യമില്ല .  സ്വന്തമായി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പഠിക്കുക .  


Reader 2019-12-03 14:05:25
Jacob matthayicha Visa on arrival is there. That is hoving on arrival works. There is s counter in most airports for VISA ON ARRIVAL. TVoA
sabu thomas 2019-12-03 20:55:30
 we have no problem to renew OCI. But that process is horrible as original OCI application  . it is not essay to renew.  ordinary people can not handle it like USA passport application  . if consulate renew with original US passport and OCI card and news photos  with applicable fee,then it will be OK  . if we need to do all OCI process again it is injustice. I went through this renewal process 5 years back  . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക