Image

യുവത്വം നിലനിര്‍ത്താന്‍ ഗ്രീന്‍ ടീ

Published on 26 November, 2019
യുവത്വം നിലനിര്‍ത്താന്‍ ഗ്രീന്‍ ടീ
പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്ട്. ഗ്രീന്‍ ടീ ശീലമാക്കുന്നതും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും.  പോളിഫീനോള്‍സ് എന്നറിയപ്പെടുന്ന  ആന്‍റി ഓക്‌സിഡന്‍റുകള്‍ ഗ്രീന്‍ടീയില്‍ സമൃദ്ധം.  പ്രത്യേകിച്ചും എപി ഗാലോ കേയ്റ്റ് ചിന്‍ 3 ഗാലേറ്റ്  ഇജിസിജി എന്ന ആന്‍റി ഓക്‌സിഡന്‍റ്. ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങള്‍ക്കു പിന്നില്‍ അതിനുളള പങ്ക് ചില്ലറയല്ല.  ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയര്‍ എന്നിവ കുറയ്ക്കുന്നതിനും സഹായകം.

ഗ്രീന്‍ ടീ ശീലമാക്കിയാല്‍ രക്തസമ്മര്‍ദം നിയന്ത്രിതമാക്കാം. സ്‌ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.  ശ്വാസത്തിലെ ദുര്‍ഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗസ് രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു.

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഗ്രീന്‍ ടീയ്ക്കു കഴിവുളളതായി പഠനറിപ്പോട്ട്. കുടല്‍, പാന്‍ക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. ആരോഗ്യമുളള കോശങ്ങള്‍ക്കു കേടുപാടു വരുത്താതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. ഗ്രീന്‍ ടീയിലെ ആന്‍റി ഓക്‌സിഡന്‍റുകളാണ് ഇവിടെ തുണയാകുന്നത്.  പക്ഷേ, ഗ്രീന്‍ ടീയില്‍ പാലൊഴിച്ചു കഴിച്ചാല്‍ ഫലം കുറയും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക