Image

നീയുണരും മുമ്പേ.... (പി. സി. മാത്യു)

പി. സി. മാത്യു Published on 23 November, 2019
നീയുണരും മുമ്പേ.... (പി. സി. മാത്യു)
ഒരു സ്‌നേഹച്ചെടിതന്‍ ചില്ലയില്‍ കൊഴിയാന്‍ 
ഒരുകാലം മൊട്ടിട്ടു വിരിഞ്ഞൊരു പൂവാണ് നീ  
ഒളിമിന്നുമോര്‍മകള്‍ ദശാബ്ദങ്ങള്‍ കടന്നിട്ടും  
ഒരുക്കൂട്ടിവെച്ചെന്നോര്‍മയില്‍ മരിക്കാതെയിന്നും 

നിര്‍വ്യാജമാം നിന്‍ സ്‌നേഹം പൂമ്പാറ്റകള്‍ക്കും
നല്‍കി നവ്യമാം സൗരഭ്യം മായാതെ മനസ്സില്‍ 
നനവില്‍ നാമ്പെടുത്ത ചെറു വിത്തിന്‍ മുകുളങ്ങള്‍ 
നിലാവില്‍ തിളങ്ങി ചുറ്റിലും മാലാഖാമാര്‍പോലെ 

നിന്‍ പുഞ്ചിരി പകര്‍ന്ന നീഹാര ബിന്ദുക്കളൊക്കെ 
നിധിയായിന്നും സൂക്ഷിച്ചു കൂട്ടുകാര്‍ നീയറിയാതെ 
നിന്‍ വിരഹം നല്‍കിയ വേദന ഭാരമായ് പറക്കാതെ 
നിന്‍ കാമുകനാ മനോഹര ശലഭം ശയിക്കുന്നു ഭൂവില്‍  

നിന്നെയറിയുന്നവര്‍ ഭൂവിലവിടവിടയായ് മേവുന്നു 
മധുരിക്കുമോര്‍മകള്‍ മാത്രം ചാലിച്ചു നിന്‍ ചിത്രം 
മനസ്സിന്റെയാല്‍ബത്തിലെന്നേക്കും സൂക്ഷിച്ചുവെച്ചു 
നീയുണരും മുമ്പേ നിനക്കായി നിവേദിക്കുവാന്‍. 

 (മുപ്പത്തി മൂന്നു വര്ഷം മുമ്പേ കടന്നു പോയ ഒരു 
സുഹൃത്തിന്റെ ഓര്‍മ്മക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന
 ഒരു ഓര്‍മ്മക്കുറിപ്പ്)

നീയുണരും മുമ്പേ.... (പി. സി. മാത്യു)
Join WhatsApp News
വിദ്യാധരൻ 2019-11-24 21:46:04
പ്രണയവികാരം മധുരമത്രെ 
തിരികെ വരുമത് നമ്മെ തേടി 
വരുമത് പല രൂപഭാവമേന്തി 
സുഹൃത്തായി മുഖമൂടി വച്ച് 
സത്യംമറയ്ക്കാൻ കവികളെപ്പോൽ
ഇത്രയ്ക്ക് കള്ളന്മാർ വേറെയില്ല 
പാവങ്ങൾ അവരുടെ ഭാര്യമാർക്ക് 
അറിയില്ലല്ലോ കവിയുടെ തരികടകൾ 
പ്രണയിനിയെ കുറിച്ചുള്ള ഓർമ്മയുമായി
ചുണ്ടും രസനയും നുകർന്നുകൊണ്ട്  
ഇണചേരും കവികൾ ഭാര്യയുമായി.
കപടനാടകമാണിവിടെയെങ്ങും 
പ്രണയമെന്നതോ അതിൻ മുഖമുദ്രയത്രേ 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക