Image

സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 22 November, 2019
സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )
ശബരിമല അയ്യപ്പസന്നിധിയെ ഭക്തി സാന്ദ്രമാക്കി നാമ ഘോഷ ലഹരി. തൃശൂര്‍  ശ്രീനന്ദനം ഭജന്‍സ് ആണ് സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ ഭജന അവതരിപ്പിച്ചത്. ഇതോടെ 2019 20 വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനത്തെ കലാപരിപാടികള്‍ക്ക് തുടക്കമായി. ഇരുപത്തിരണ്ട് കലാകാരന്‍മാരാണ് ശ്രീനന്ദനം ഭജന്‍സിന്റെ ഭാഗമായി വേദിയിലെത്തിയത്. നാമ ഘോഷ ലഹരിയുടെ ഭക്തിയില്‍ മുഴുകി നിരവധി അയ്യപ്പഭക്തര്‍ സന്നിധാനം ഓഡിറ്റോറിയത്തില്‍ അണിനിരന്നത്. 16 വര്‍ഷത്തിലധികമായി കേരളത്തിലെ ഒട്ടനവധി ക്ഷേത്രങ്ങളില്‍ ഭജന നടത്തി വരുന്ന സംഘമാണ് തൃശൂര്‍ ശ്രീനന്ദനം ഭജന്‍സ്.ഇനിയുള്ള ഓരോ ദിവസങ്ങളില്‍ ഭജന, ഭക്തിഗാനമേള, നാദസ്വര കച്ചേരി, സംഗീത കച്ചേരി, മ്യൂസിക് ഫുഷന്‍, ഭരതനാട്യം എന്നിങ്ങനെ വിവിധ കലാപരിപാടികളും പുരാണ പാരായണവും സന്നിധാനം ഓഡിറ്റോറിയത്തില്‍ അരങ്ങേറും.


ശരണപാതയില്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന്
പോലിസും ഫോറസ്റ്റും
========================================
ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാനുള്ള തീരുമാനം കൈകൊണ്ടത്. ശബരിമലയിലേക്കുള്ള കാനനപാതയില്‍ അപ്പാച്ചിമേട്, ശരംകുത്തി, ചരല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ അയ്യപ്പഭക്ത•ാര്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.  
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധം കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ അയ്യപ്പഭക്തരും സഹകരിക്കണമെന്നും അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയെ പുണ്യപൂങ്കവനമായി സംരക്ഷിക്കാന്‍ ഓരോ അയ്യപ്പഭക്തരും തയ്യാറാകണമെന്നും പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരുന്ന അയ്യപ്പഭക്തര്‍ ഉപയോഗം കഴിഞ്ഞ് കുപ്പികള്‍ തിരികെ കൊണ്ടുപോകേണ്ടതാണ്. ശബരിമലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വേണ്ടിയിട്ടുള്ള നടപടികളുമായാണ് സര്‍ക്കാരും ദേവസ്വംബോര്‍ഡും വിവിധവകുപ്പുകളും മുന്നോട്ട് പോകുന്നത്. ഇരുമുടിക്കെട്ടില്‍ ആചാര അനുഷ്ഠാനപ്രകാരമുളള സാധനങ്ങളല്ലാതെ പ്ലാസ്റ്റിക് വസ്തുക്കള്‍ നിറക്കരുതെന്നും ഇക്കാര്യത്തില്‍ ഗുരുസ്വാമിമാര്‍ പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും യോഗം അഭ്യര്‍ഥിച്ചു.

ഹൃദയാഘാതം: 12 അയ്യപ്പന്മാരുടെ ജീവന്‍ രക്ഷിച്ചു
അടിയന്തിര വൈദ്യസഹായവുമായി
ആരോഗ്യ വകുപ്പിന്റെ 16 ഇഎംസികള്‍

പമ്പയില്‍ നിന്നു ശബരിമല സന്നിധാനത്തേക്ക് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന് 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍(ഇഎംസി) പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ആര്‍. സന്തോഷ് കുമാര്‍ പറഞ്ഞു. ഈവര്‍ഷത്തെ ശബരിമല തീര്‍ഥാടനം തുടങ്ങിയ ശേഷം ഹൃദയാഘാതം സംഭവിച്ച് ഇഎംസികളില്‍ എത്തിച്ച 15 പേരില്‍ 12 അയ്യപ്പന്മാരുടെ ജീവന്‍ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പമ്പ മുതല്‍ നീലിമല വരെ മൂന്ന്(നീലിമല ബോട്ടം, നീലിമല മിഡില്‍, നീലിമല ടോപ്പ്), നീലിമല മുതല്‍ അപ്പാച്ചിമേട് വരെരണ്ട് (അപ്പാച്ചിമേട് ബോട്ടം, അപ്പാച്ചിമോട് മിഡില്‍), അപ്പാച്ചിമേട് മുതല്‍ മരക്കൂട്ടം വരെമൂന്ന് (അപ്പാച്ചിമേട് ടോപ്പ്, ഫോറസ്റ്റ് ക്യാമ്പ്, മരക്കൂട്ടം), മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ രണ്ട്(ക്യു കോംപ്ലക്‌സ്, ശരംകുത്തി), സന്നിധാനംരണ്ട്(വാവരുടെ നട, പാണ്ടിത്താവളം), സ്വാമി അയ്യപ്പന്‍ റോഡ് മൂന്ന്(ചരല്‍മേട് ആശുപത്രിക്ക് സമീപം, ചരല്‍മേട് 11ാം വളവ്(മടുക്ക), ചരല്‍മേട് അഞ്ചാം വളവ്). കരിമല 1(ആശുപത്രിക്കു സമീപം) എന്നിവിടങ്ങളിലായി ആകെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ പോയിന്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
അടിയന്തിര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുക. എല്ലാ ഇഎംസികളിലും രക്തസമ്മര്‍ദം, രക്തത്തിലെ ഓക്‌സിജന്‍ നില  എന്നിവ പരിശോധിക്കുക,  ശ്വാസതടസമുണ്ടായാല്‍ നെബുലൈസേഷന്‍ നല്‍കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്നു നിലച്ചു പോയാല്‍ പുനസ്ഥാപിക്കുന്നതിനുള്ള ഡിഫിബ്രിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍തട്ടിയുള്ള മുറിവുകള്‍ക്ക് ഡ്രസിംഗ് ചെയ്തു നല്‍കും.  ഇഎംസികളില്‍ സന്ധിവേദനയ്ക്കുള്ള മരുന്നുകളും ജെല്ലും ഒഴിച്ച് മറ്റു മരുന്നുകളൊന്നും നല്‍കുന്നില്ല.  
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇഎംസികളില്‍ രണ്ട് സ്റ്റാഫ് നഴ്‌സും രണ്ട് വോളന്റിയര്‍മാരും ഓരോ ടേണിലും ഉണ്ട്. എല്ലാ ഇഎംസികളെയും ഹോട്ട്‌ലൈന്‍ മുഖേന കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 201718ല്‍ 2,63,473 പേരും 201819ല്‍ 2,28,370 പേരും ഇഎംസികളില്‍ ചികിത്സ തേടിയിരുന്നു. 201718ല്‍ 36 പേരും 201819ല്‍ 24 പേരും മരണപ്പെട്ടു. 201920ല്‍ ഇതുവരെ മൂന്നുപേര്‍ മരണപ്പെട്ടു.


പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ മിഷന്‍ ഗ്രീന്‍ ശബരിമല;
പ്രചാരണവുമായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും
===============================================
ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന  മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്കായി വിവിധ പ്രചാരണ പദ്ധതികള്‍ ഒരുക്കി ശുചിത്വമിഷന്‍. മുന്‍ വര്‍ഷങ്ങളിലും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഈ തീര്‍ഥാടന കാലയളവിലും ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും പമ്പാ നദിയെ മാലിന്യ മുക്തമാക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ദേവസ്വംബോര്‍ഡ്, വനംവകുപ്പ്, കുടുംബശ്രീ മിഷന്‍, പോലീസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നീ വകുപ്പുകള്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

തുണിസഞ്ചി വിതരണം
===================
 ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി അയ്യപ്പ ഭക്തര്‍ക്ക് പ്ലാസ്റ്റിക് കാരിബാഗിനു പകരമായി ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ അരലക്ഷത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്യും. ഇതിനായി നിലയ്ക്കല്‍ ബേസ് ക്യാമ്പിലും ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലും തുണിസഞ്ചി വിതരണ സ്റ്റാളുകള്‍ നടത്തും.

ഗ്രീന്‍ ഗാര്‍ഡ്‌സ്
============
  പമ്പാ നദിയിലേക്ക്  വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി പമ്പാ സ്‌നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്‌സ് എന്ന പേരില്‍ പ്രവര്‍ത്തകരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും നിയോഗിക്കും. ഇത്തവണ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള അംഗങ്ങളാണ് ഗ്രീന്‍ ഗാര്‍ഡ്‌സായി പ്രവര്‍ത്തിക്കുന്നത്.

പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍
=======================
 ളാഹ മുതല്‍ പമ്പ വരേയും കണമല മുതല്‍ ളാഹ വരേയുമുള്ള റോഡ് അരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇക്കോ ഗാര്‍ഡുകളുടെ സഹായത്തോടെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള അജൈവമാലിന്യങ്ങള്‍ ശുചിത്വമിഷന്റെ നേതൃത്വത്തിലും ശേഖരിക്കുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന അംഗീകൃത സ്ഥാപനമാണ് സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത്.

പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍ ബോക്‌സ്
======================
  നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വലിയ അളവിലുള്ള ആറ് പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ എന്നിവ ഇതില്‍ നിക്ഷേപിക്കാനാവും.

അജൈവ മാലിന്യ ശേഖരണ ബിന്നുകള്‍
===========================
 പമ്പ, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളിലായി നൂറിലധികം സ്റ്റീല്‍ നിര്‍മിത ബിന്നുകള്‍ അജൈവ മാലിന്യശേഖരണത്തിനായി വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കും.

പോക്കറ്റ് കാര്‍ഡ് വിതരണം
============================
 പമ്പയിലേക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരവിരുദ്ധമാണെന്നും ശബരിമലയും കാനനപാതയും പ്ലാസ്റ്റിക് മുക്തമായി സംരക്ഷിക്കണമെന്നുമുള്ള വിവിധ ഭാഷയിലുള്ള സന്ദേശവും ശബരിമലയിലെ വിശേഷദിവസങ്ങളും രേഖപ്പെടുത്തിയ പോക്കറ്റ് കാര്‍ഡുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും.

റെയില്‍വേ സംഗീതശകലം
==========================
 ശബരിമല തീര്‍ഥാടനത്തിനു വേണ്ടി റെയില്‍ മാര്‍ഗം ചെങ്ങന്നൂര്‍, റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കായി കന്നട, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ റെയില്‍വേ അനൗണ്‍സ്‌മെന്റിന് മുന്‍പായി ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.  

സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കം (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക