Image

ആന്റിബയോട്ടിക്കുകള്‍ അപകടകാരി, ചോദിച്ചുവാങ്ങരുത്, പകുതില്‍ നിര്‍ത്തരുത്

Published on 21 November, 2019
ആന്റിബയോട്ടിക്കുകള്‍ അപകടകാരി, ചോദിച്ചുവാങ്ങരുത്, പകുതില്‍ നിര്‍ത്തരുത്
ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകള്‍. ഇതില്‍ പലതും ഉണ്ടാക്കുന്നത് സൂക്ഷ്മജീവികളില്‍നിന്നു തന്നെയാണ്. ഇരുപതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രരംഗത്തെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ആന്റിബയോട്ടിക്കുകള്‍.

ഡോക്ടര്‍ അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കഴിക്കാവൂ. ഡോക്ടര്‍ പറഞ്ഞിട്ടില്ലെങ്കില്‍ ഒരിക്കലും നിര്‍ബന്ധിച്ച് ആന്റിബയോട്ടിക് വാങ്ങരുത്.

വൈറല്‍ ഇന്‍ഫെക്ഷന്‍ ആണെങ്കില്‍ ഒരിക്കലും ആന്റിബയോട്ടിക് കഴിക്കരുത്  മരുന്ന് ഒരിക്കലും പകുതിയില്‍ നിര്‍ത്തരുത് .

അമിതഉപയോഗം മൂലം ലോകമെമ്പാടും ഇന്ന് Antibiotic resistance എന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. സാധാരണ പനി, ചുമ, വയറിളക്കം എന്നിവയ്ക്ക് പോലും ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ഒരാള്‍ Antibiotic resistance  ആകുകയാണ്. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത്, കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ശക്തിയാര്‍ജിക്കുന്ന അവസ്ഥയാണ് അിശേയശീശേര ൃലശെേെമിരല. ഇതിന്റെ ഫലമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും രോഗം ഭേദമാകാത്ത സാഹചര്യം ഉണ്ടാകുന്നു. ഇത് തടയേണ്ടതാണ്.

ആന്റിബയോട്ടിക് ഉപയോഗം അമിതമായാല്‍ ഛര്‍ദി, ദഹനക്കേട്, വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകാം. മരുന്ന് കഴിച്ച ശേഷം ഈ അവസ്ഥകള്‍ ഉണ്ടായാല്‍ ഡോക്ടറോട് ഉടന്‍ അതു പറയണം. ഒരിക്കലും തനിയെ വാങ്ങി കഴിക്കേണ്ട മരുന്നല്ല ആന്റിബയോട്ടിക്കുകള്‍. മിശേയമരലേൃശമഹ ൃലശെേെമിരല ഒരിക്കല്‍ സംഭവിച്ചാല്‍ പിന്നെ ചികിത്സ ദുഷ്കരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക