ദിലീപിനെ നായകനാക്കി എസ്എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ഡാനിയല്‍ എന്ന സിനിമ ഇപ്പോള്‍ തീയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജയസൂര്യയുടെ ആദ്യ സിനിമ സ്പീഡിലും ദിപീപാണ് നായകനായത്. സിനിമയില്‍ ദിലീപിനൊപ്പമുള്ള അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഇപ്പോള്‍ സംവിധായകന്.
നല്കുന്ന കഥാപാത്രങ്ങളെല്ലാം ദിലീപ് എന്ന അഭിനയതാവിന്റെ കയ്യില്‍ ഭദ്രമാണ് എന്ന് എസ് എല്‍ പുരം ജയസൂര്യ പറയുന്നു. എന്റെ ആദ്യ സിനിമ സ്പീഡില്‍ ദിലീപ് ആയിരുന്നു നായകന്. ദിലീപ് അതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു സ്പീഡിലേത്. സിനിമ കണ്ടതിന് ശേഷം ദിലീപ് അത്ലറ്റ് ആണോ എന്ന് ഒളിമ്ബ്യന്‍ അഞ്ജു ബോബി ജോര്‍ജ് വിളീച്ച് ചോദിച്ചിരുന്നു.
ഒരു സംവിധായകന് എന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു അത്. ദിലിപ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ജാക്ക് ആന്‍ഡ് ഡാനിയലിലെ കഥാപാത്രം എന്നും എസ് എല്‍ പുരം ജയസൂര്യ പറയുന്നു. എയ്ഞ്ചല്‍ ജോണ്‍ എന്ന സിനിമക്ക് ശേഷം പത്ത് വര്‍ഷത്തെ ഇടവേളയെടുത്താണ് ഒരു ചിത്രവുമായി സംവിധായകന് എത്തുന്നത്. ഇക്കാലമത്രയും. സിനിമയെ കൂടുതല്‍ ഗൗരവത്തോടെ പഠിക്കുകയായിരുന്നു താനെന്ന് എസ് എല്‍ പുരം ജയസൂര്യ പറയുന്നു.