Image

ശ്വാസകോശരോഗം മൂലം ഇന്ത്യയില്‍ പ്രതിദിനം 2300 പേര്‍ മരിക്കുന്നു

Published on 19 November, 2019
ശ്വാസകോശരോഗം മൂലം ഇന്ത്യയില്‍ പ്രതിദിനം 2300 പേര്‍ മരിക്കുന്നു
കൊച്ചി: വായു മനലീനകരണം ഉള്‍പ്പടെയുള്ള കാരണങ്ങള്‍ മൂലം ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (സിഒപിഡി) മൂലം ഇന്ത്യയില്‍ പ്രതിദിനം മരണമടയുന്നതു 2300 പേര്‍. മരണമടയുന്നവരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനമാണുള്ളത്.

എയ്ഡ്‌സ്, ക്ഷയം, മലേറിയ, പ്രമേഹം എന്നിവ മൂലമുണ്ടാകുന്ന മരണത്തെക്കാള്‍ കൂടുതലാണു സിഒപിഡി മൂലമുള്ള മരണം. രോഗം കണ്ടെത്താന്‍ വൈകുന്നത് ശ്വാസകോശ സ്തംഭനത്തിനും മരണത്തിനും കാരണമാകുന്നു.ആയാസകരമായ ജോലിയില്‍ ഏര്‍പ്പെടുന്‌പോള്‍ ശ്വാസതടസം നേരിടുകയും ഇതു ക്രമേണ കൂടിവരികയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക