Image

ദുബായില്‍ രക്തദാന സംഗമം നവംബര്‍ 27 ന്

Published on 19 November, 2019
ദുബായില്‍ രക്തദാന സംഗമം നവംബര്‍ 27 ന്


ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗാമായി ദുബായ് കെഎംസിസി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന രക്തദാന സംഗമം നവംബര്‍ 27 (ബുധന്‍) വൈകുന്നേരം 4ന് ദുബായ് നൈഫ് പോലീസുമായി സഹകരിച്ച് ദേര നൈഫില്‍ നടക്കുമെന്ന് കെഎംസിസി ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഹസന്‍ ചാലില്‍, ജനറല്‍ കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററുമായി സഹകരിച്ചു നടത്തുന്ന 'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ' എന്ന കാമ്പയിനില്‍ മുഴുവന്‍ മനുഷ്യസേനഹികളും പങ്കെടുക്കണമെന്ന്! ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. മുന്‍കൂട്ടി പേര് രജിസ്ട്രഷന്‍ ചെയ്യാന്‍ കെഎംസിസി. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 04 2727773.

റിപ്പോര്‍ട്ട്:നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക