Image

5 വെളുത്ത വസ്തുക്കള്‍ ഉപേക്ഷിക്കുക

Published on 19 November, 2019
5 വെളുത്ത വസ്തുക്കള്‍ ഉപേക്ഷിക്കുക
അഞ്ചുതരം വെളുത്ത വസ്തുക്കള്‍ കാന്‍സറിനു കാരണമാകും.1.പഞ്ചസാര  2. ഉപ്പ്   3. തവിടു കളഞ്ഞ അരി (വൈറ്റ് റൈസ്)  4. മൈദ   5. പാല്‍ എന്നിവയാണത്.

ഒരു കാന്‍സറിനും പിന്നില്‍ ഒരു കാരണം മാത്രം ആയിരിക്കില്ല. പലപല  കാരണങ്ങളുടെ ആകെത്തുകയായിരിക്കും ഒരു കാന്‍സര്‍. അതില്‍ ഭക്ഷണശീലങ്ങള്‍ക്കും ജീവിതശൈലിക്കും വലിയ പങ്കുണ്ട്. അശാസ്ത്രീയവും അമിതവുമായ ഭക്ഷണരീതിയാണ് ഭൂരിപക്ഷം അസുഖങ്ങളുടെയും കാരണം. 5 വെളുത്ത വസ്തുക്കളാണ് കാന്‍സറിനു കാരണമാകുന്നത്. ഇതിനെക്കുറിച്ച് വീട്ടമ്മമാര്‍ പ്രത്യേകിച്ചും അറിഞ്ഞിരിക്കണം. കാരണം, കാന്‍സര്‍ പ്രതിരോധം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നാണ്.

മുകളില്‍ പറഞ്ഞ അഞ്ചു വസ്തുക്കളും പ്രശ്‌നകാരികളാണ്.  അമിതമായാല്‍ മനുഷ്യന്‍റെ ശരീരത്തില്‍ ഇവ വിഷത്തിന്‍റെ ഫലം ചെയ്യും. മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍ നിരവധിയാണ്. ഇവയില്‍ ഏറ്റവും ഗൗരവത്തോടെ കാണേണ്ടതു മൈദയുടെ ഉപയോഗത്തെയാണ്. ഗുരുതരമായ ആമാശയ രോഗങ്ങള്‍ക്കും കുടല്‍ കാന്‍സറിനും വരെ കാരണമാകുന്ന മൈദയില്‍ നാരുകള്‍ ഒട്ടുംതന്നെയില്ല. മനുഷ്യശരീരത്തിന് ഉപകാരപ്രദമായ ഒന്നുംതന്നെയില്ല.  പണ്ടു മൈദയും പൊറോട്ടയുമൊന്നും മലയാളി ഉപയോഗിച്ചിരുന്നില്ല. ഇന്നതു മലയാളിയുടെ ഇഷ്ടഭക്ഷണമായി മാറിക്കഴിഞ്ഞു. കേരളത്തിലല്ലാതെ ഒരിടത്തും മൈദവിഭവങ്ങള്‍ പതിവുഭക്ഷണമായി ഉപയോഗിക്കുന്നില്ല. കേരളത്തില്‍ കോളന്‍ കാന്‍സര്‍ 20 - 30 ശതമാനം വര്‍ധിച്ചുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതൊക്കെ നോക്കിയാല്‍ ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റം കാന്‍സറിനു കാരണമാകുന്നതായി കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക