Image

അമേരിക്കന്‍ ഭരണഘടനയും ഇമ്പീച്ചുമെന്റും (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 10 November, 2019
അമേരിക്കന്‍ ഭരണഘടനയും ഇമ്പീച്ചുമെന്റും (ജോര്‍ജ് പുത്തന്‍കുരിശ്)
ട്രമ്പും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന്, മുന്‍ വൈസ് പ്രസിഡണ്ടും അദ്ദേഹത്തിന്റെമകന്‍ ജോബൈഡന്റെ മേലുംഅഴിമതികുറ്റംചാര്‍ത്തി അന്വേഷണം നടത്തുവാന്‍, യൂക്രയിന്‍ പ്രസിഡണ്ടിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വിസില്‍ബ്ലോവറുടെ (പേര് വെളിപ്പെടുത്താതെ ഭരണകൂടങ്ങളിലെഉന്നതന്മാരുടെ അഴിമതികളെവെളിപ്പെടുത്തുന്നവര്‍) പരാതിയാണ് ഇംമ്പീച്ചുമെന്റ് അന്വേഷണത്തിന്റെ തുടക്കംകുറിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുമുള്‍പ്പെട്ട കോണ്‍ഗ്രസ്സ്‌സംയുക്തമായി, യൂക്രയിനിന്റെമേല്‍റഷ്യ നടത്തുന്ന അക്രമണത്തെ ചെറുക്കുവാന്‍വേണ്ടി, അംഗീകരിച്ച മൂന്നൂറ്റിതൊണ്ണൂറ്റിഒന്ന്മില്ല്യണ്‍ ഡോളര്‍, സമയത്തിന് നല്‍കാതെ പിടിച്ചുവെച്ച്, ബൈഡന്റെമേല്‍ അന്വേഷണം നടത്തിയെങ്കിലെഅത് നല്‍കുകയുള്ളു എന്ന ട്രമ്പിന്റെ ടെലിഫോണിലൂടെയുള്ള സംഭാഷണവുംഅത്‌രേഖപ്പെടുത്തിയിട്ടുള്ളകുറിപ്പുമാണ്ഇമ്പീച്ചുമെന്റിന് അനുകൂലമായിവര്‍ത്തിക്കുന്നതെളിവ്.  ബൈഡന്‍ കുടംബം എതെങ്കിലുംതെറ്റ്‌ ചെയ്തതായി ഇതുവരേയുംതെളിയിക്കപ്പെട്ടിട്ടില്ല.  വ്യാജനിര്‍മ്മിതമായ കേസിലൂടെബൈഡന്റെ പേരില്‍ കളങ്കമുണ്ടാക്കി ഇല്കഷനില്‍വിജയിക്കാനും, രജ്യത്തിന്റെദേശീയസുരക്ഷയെക്കാള്‍, അധികാരം നിലനിറുത്തണമെന്നുള്ള ഉള്‍പ്രേരണയോടെ, യുക്രയിന്റെ സൈനികസംബന്ധിയായശക്തികരണത്തിന് നീക്കിവച്ചിരുന്ന പണംകരുവാക്കി നടത്തുന്ന ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തിയെ "ക്വിഡ് പ്രോ ക്വോ’അല്ലെങ്കില്‍ഒന്നിന് പകരംഒന്ന്എന്നാണ്‌വിളിക്കുന്നത്. ഇത്, തെളിയിക്കപ്പെട്ടാല്‍ ഭരണഘടനപരമായി,  പ്രസിഡണ്ടിന്റെ അധികാരദുര്‍വിനയോഗംകണക്കിലെടുത്ത്,  പ്രസിഡണ്ടിനെ ഇമ്പീച്ചു ചെയ്യാന്‍ മതിയായകാരണവുമാണ്.

അമേരിക്കന്‍ ഭരണഘടനയിലെവ്യവസ്ഥകളില്‍ (ആര്‍ട്ടിക്കിള്‍1) ഒന്ന് പ്രകാരംഅമേരിക്കന്‍ പ്രസിഡണ്ടിന്റെമേല്‍കുറ്റാരോപണം നടത്താനുള്ള അധികാരം ജനങ്ങള്‍ തിരഞ്ഞെടുത്ത കോണ്‍ഗ്രസിനും,കുറ്റവിചാരണചെയ്യാനുള്ള അധികാരംസെനറ്റിനുമാണ്. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍,ജനങ്ങള്‍ ഏല്പിച്ച കര്‍ത്തവ്യം, ഏറ്റവുംവലിയ ഒരു കുറ്റകൃത്യത്തിലൂടെയോ , അതുപോലെ അധികാരദുരുപയോഗത്തിലൂടെയോ,  നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമ്പോളാണ,്‌കോണ്‍ഗ്രസ് ഇമ്പീച്ചുമെന്റിലൂടെ,  പ്രസിഡണ്ടിനെ കുറ്റാരോപണവും, കുറ്റവിചാരണയും നടത്തി അധികാരത്തില്‍ നിന്ന് മാറ്റുവാന്‍ ശ്രമിക്കുന്നത്. അമേരിക്കയുടെചരിത്രത്തില്‍ഇതിന് മുന്‍പ് രണ്ട് പ്രാവശ്യമെകോണ്‍ഗ്രസ്സ് അമേരിക്കന്‍ പ്രസിഡണ്ടിനെ ഇമ്പിച്ചു ചെയ്തിട്ടുള്ളു. അമേരിക്കയുടെപതിനേഴാമത്തെ പ്രസിഡണ്ടായരുന്ന ആന്‍ഡ്രു ജോണ്‍സണന്റെമേല്‍കോണ്‍ഗ്രസ്സ്കുറ്റാരോപണം നടത്തിയെങ്കിലും, കുറ്റവിചാരണയില്‍ ഒരു വോട്ടിന്റെകുറവുകൊണ്ടും, (സെനറ്റില്‍മൂന്നില്‍ രണ്ട് വിഭാഗംത്തിന്റെഅംഗീകാരംഉണ്ടെങ്കിലെ പ്രസിഡന്റെിനെ അധികാരത്തില്‍ നിന്ന് മാറ്റുവാന്‍ കഴിയു) നാല്പത്തി രണ്ടാമത്തെ പ്രസിഡണ്ടായവില്ല്യംജെഫേഴ്‌സണ്‍ ക്ലിന്റണെ പന്ത്രണ്ട് വോട്ടിന്റെ കുറവുകൊണ്ടുമാണ് സെനറ്റ് കുറ്റവിമുക്തരാക്കിയത്. എന്നാല്‍മുപ്പത്തി ഏഴാമത്തെ പ്രസിഡണ്ടായറിച്ചഡ് നിക്‌സണാകട്ടെ,  ഇംമ്പിച്ചു ചെയ്യപ്പെടാതെരാജിവച്ചൊഴിയുകയായിരുന്നു.

അമേരിക്കന്‍ ഭരണഘടന പ്രകാരംമൂന്ന്തുല്യവിഭാഗങ്ങളായ, പ്രസിഡണ്ടും കാര്യനിര്‍വ്വഹണ സമതിയുമടങ്ങിയവിഭാഗവും (എക്‌സിക്യൂട്ടീവ്) ,കോണ്‍ഗ്രസ്സുംസെനറ്റുംഅടങ്ങിയ നിയമനിര്‍മ്മാണ സഭയും (ലെജിസ്ലറ്റേിവ്),നീതിന്യായവകുപ്പും (ജുഡിഷ്യറി),  അധികാരദുര്‍വ്വിനയോഗം ചെയ്യാതിരിക്കാന്‍,  പരസ്പരം പരിശോധിക്കുകയും, ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള പിഴവുകള്‍സംഭവിച്ചിട്ടുണ്ടെങ്കില്‍, അതിനെ പരിഹരിക്കാനായിസംവിധാനം ചെയ്യിതിട്ടുള്ള, "ചെക്ക് ആന്‍ഡ് ബാലെന്‍സെന്ന’പെരുമാറ്റചട്ടങ്ങള്‍ക്ക്‌വിധേയരാണ്. ഇതിനെ അവഗണിച്ച്, സെനറ്റിന്റെഅംഗീകാരമില്ലാതെ പ്രതിരോധ വകുപ്പിന്റെതലവനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും, മറ്റൊരാളെ ആ തസ്തികയില്‍ നിയമിക്കുക്കുയുംചെയ്യതതിനാണ് പതിനേഴാമത്തെ പ്രസിഡണ്ടായ ആഡ്രൂജോണ്‍സണെകോണ്‍ഗ്രസ്സ് ഇമ്പീച്ചു ചെയ്തത്. സത്യമെ പറയു എന്ന പ്രതിജ്ഞക്കെതിരെ നുണ പറഞ്ഞതിനും (ലൈങ് അണ്ടര്‍ ഓത്ത്),  നീതിനിര്‍വ്വഹണത്തിന് വിഘാതമായി (ഒബ്‌സ്റ്ററക്ഷന്‍ ഓഫ്ജസ്റ്റിസ്) നിന്നതിനുമാണ്‌കോണ്‍ഗ്രസ്സ്ക്ലിന്റണെഇമ്പീച്ചു ചെയ്യതത്.

ക്ലിന്റന്റെവൈറ്റ്‌വാട്ടര്‍കേസുമായുള്ള ബന്ധത്തില്‍ കെന്‍സ്റ്റാര്‍ അന്വേഷണം നടത്തുമ്പോള്‍ പൊന്തി വന്ന,  പോള ജോണ്‍സ്, ലൈംഗിക പീഡനകേസും,മോണിക്കാ ലിവന്‍സ്കി കേസും, തുടര്‍ന്നുള്ള അന്വേഷണവുമാണ്ക്ലിന്റണെ ഇമ്പിച്ചു ചെയ്യാന്‍ കാരണമായത്. വാഷിങ്ടണലിലെഡെമോക്രാറ്റിക്ക് നാഷണല്‍ കമ്മറ്റി ഓഫിസ്‌ഭേദിച്ചുകടന്നതുമായുള്ള ബന്ധത്തിലും, പ്രശസ്തമായ "സാറ്റര്‍ഡെമാസക്കറു’മായും നിക്‌സണുള്ള ബന്ധത്തിലുമാണ് നിക്‌സണ് ഇമ്പീച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചത്.  പക്ഷെ നിക്‌സണ്‍ രാജിവച്ച് ഇമ്പീച്ചുമെന്റില്‍ നിന്ന്‌സ്വയംഒഴിവായി. പ്രസിഡന്റ് ട്രംബ് ഇമ്പീച്ചു ചെയ്യപ്പെട്ടാല്‍ അമേരിക്കന്‍ ഭരണഘടനയുടെ (സെപ്തംബര്‍ 17, 1787) ഇരുനൂറ്റി മുപ്പത്തി രണ്ടു വര്‍ഷത്തിലെചരിത്രത്തില്‍അദ്ദേഹംമൂന്നാമത്തെ പ്രസിഡണ്ടായിരിക്കും
പ്രസിഡണ്ടിനെ ഇമ്പീച്ചു ചെയ്യാനുള്ളഏക അവകാശം ഭരണഘടനയിലെവ്യവസ്ഥ പ്രകാരം ജനപ്രതിനിധികളുടെസഭയായകോണ്‍ഗ്രസ്സിനും വിചാരണചെയ്യാനുള്ള അധികാരംസെനറ്റിനുമാണ്.

ഭരണഘടനയിലെഒന്നാംവ്യവസ്ഥയിലെ (ആര്‍ട്ടിക്കിള്‍1) മൂന്നാംവകുപ്പ് അനുസരിച്ച്‌സുപ്രീം കോര്‍ട്ട്ജസ്റ്റിസിന്റെ നേതൃത്വത്തിലായിരിക്കും സെനറ്റില്‍വിചാരണ നടക്കുന്നത്. മൂന്നില്‍ രണ്ടു വിഭാഗം (67) സെനറ്ററിന്മാരുടെഅംഗീകാരത്തോടെ പ്രസിഡണ്ടിനെ ഇമ്പിച്ചു ചെയ്യാനും അധികാരത്തില്‍ നിന്നും  നിക്കംചെയ്യാനും അതുപോലെ ഭാവിയില്‍ഔദ്യോഗിക പദവികള്‍വഹിക്കാതിരിക്കത്തക്ക രീതിയില്‍അയോഗ്യതകല്പിക്കാനും സെനറ്റിന് അവകാശമുണ്ട്. പ്രസിഡണ്ട് ഇമ്പീച്ച് ചെയ്യപ്പെട്ടാല്‍വൈസ് പ്രസിഡണ്ടാകും, അതിനെതുടര്‍ന്ന് എന്തെങ്കലും സംഭവിച്ചാല്‍ സ്പീക്കര്‍ഓഫ് ദി ഹൗസ്, സെനറ്റ് പ്രസിഡണ്ട് പ്രോറ്റെംബറി, സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് എന്നങ്ങനെയായിരിക്കും പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള അധികാരക്രമങ്ങള്‍.  ഇമ്പീച്ചുമെന്റിനെ കുറിച്ച് രണ്ടു പാര്‍ട്ടിയിലേയുംഅംഗങ്ങളുടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍തകൃതിയില്‍ നടക്കുമ്പോഴും, ജനങ്ങള്‍ക്ക് ഇമ്പീച്ചുമെന്റിനോടുള്ള മനോഭാവം എങ്ങനെയെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ്. നിക്‌സനെ ഇമ്പിച്ചു ചെയ്യുമ്പോള്‍ അവസാന നിമിഷംവരെ പാര്‍ട്ടിഒറ്റക്കെട്ടായിഅദ്ദേഹത്തിന്റെ പിന്നില്‍അണിനിരന്നെങ്കിലും, അറുപതുശതമാനം ജനങ്ങള്‍ ഇമ്പിച്ചിനെ അനുകൂലിച്ചപ്പോള്‍, അദ്ദേഹംരാജിവച്ചു പോകയായിരുന്നു.

ചിന്താമൃതം:

ഇമ്പീച്ചുമെന്റ് എന്നു പറയുന്നത് ഒരു വ്യക്തിചെയ്യുന്ന അധിക്രമങ്ങള്‍ക്ക് പരിഹാരംകണ്ടെത്തുകയല്ല; പക്ഷെ ആ വ്യക്തിയുടെ പ്രസിഡണ്ട് പദവിയില്‍, തുടര്‍ന്നുള്ള സാന്നിദ്ധ്യംകൊണ്ട് രാജ്യത്തിനുണ്ടാകുന്ന വിപത്തില്‍ നിന്ന് ആ വ്യക്തിയെമാറ്റുകഎന്നതാണ്.  (ചാള്‍സ്‌റഫ്)



Join WhatsApp News
News Alert 2019-11-10 21:06:01

A lawyer for Rudy Giuliani's indicted associate Lev Parnas said Giuliani directed Parnas to issue an ultimatum earlier this year to a representative of incoming Ukrainian President Volodymyr Zelensky, warning him that if the new government didn't announce an investigation into Joe Biden, the US would freeze military aid and Vice President Mike Pence would not attend Zelensky's inauguration.

Parnas' lawyer Joseph Bondy made the comments to The New York Times, which reported Sunday that Parnas believed Giuliani -- President Donald Trump's personal attorney -- was acting with Trump's authorization and traveled to Kiev to convey the message just prior to Zelensky's inauguration in May. But both Giuliani and the meeting's other participants denied Parnas' account to the Times.
There is no evidence of wrongdoing in Ukraine by either Joe Biden or his son Hunter, who served on the board of a Ukrainian gas company.
Reader 2019-11-11 10:55:03
very informative and educative article . 
New Yorkil നിന്നും 2019-11-11 11:16:06
നിങ്ങളുടെ തൊലിയുടെ നിറം എന്താണ് എന്ന് നോക്കിയാണ്  നിങ്ങൾ ആരാണ് എന്ന്  വെള്ള തീവ്ര വാദികൾ തീരുമാനിക്കുന്നത്.  അവർ എല്ലാവരും റിപ്പപ്ലിക്കൻ പാർട്ടിക്കാരും ആണ്. ഇന്ത്യക്കാർ എല്ലാം ഹിന്ദു ആണ് എന്നാണ് അവർ കരുതുന്നത്.
* 11379  കൃഷിക്കാർ ആല്മഹത്യ ചെയ്തു എന്ന് മോഡി ഭരണം അഗീകരിച്ചു.
*  സ്വന്തം വിശിഷ്ട സേവനത്തിനു തനിക്കു ആരും ഒരു മെഡലും തന്നില്ല  എന്ന് മലയാളിയെ പോലെ ട്രൂമ്പും കീറ്റുന്നു.  ഇപ്പോൾ പല മലയാളികളും ആയി ഇയാൾക്ക് അടുപ്പം ഉണ്ട് എന്ന് അറിയുന്നു.  ബോബിക്കുട്ടനും ഉണ്ട് കൂടെ 
*  അവനെ ജയിലിൽ അടക്കുക എന്ന  മുദ്രാവാക്യം മുഴക്കി അനേകർ ഫിത്  അവന്യൂവിൽ 
 ഇപീച്ച ചെയ്തു പുറത്തു ചാടിക്കുക, കുറ്റവാളി,  രാജ്യ ദ്രോഹി, പൂട്ടിന്റെ  പപ്പറ്റ്  മുതലായ പ്ലാ കാർഡുകളും കാണാം. 
 * ലോങ്ങ് അയലണ്ടിലെ റെപ്  പീറ്റർ കിംഗ്  രാജി വെക്കുന്നു.  
വളരെയധികം ഭംഗിയുള്ള വിവരണം. 2019-11-11 11:38:15
വളരെയധികം ഭംഗിയുള്ള  വസ്തുതകള്‍ നിറഞ്ഞ വിവരണം. കുറെ വിവരംകെട്ട മലയാളികള്‍ ഇപ്പോഴും മതത്തിന്‍റെ പേരിലും, സ്റ്റോക്ക്‌ മാര്‍ക്കറ്റിന്‍റെ പേരിലും ഇപ്പോഴും ട്രുംപ് ഭക്തമ്മാര്‍. ഇവരുടെ കൂടെ കുറെ സ്ത്രികളും ഉണ്ട് എന്നത് ആണ് അതിലും കഷ്ടം. ഇവരുടെ തലച്ചോര്‍ എവിടെയോ പണയംവച്ചു  എന്ന് വെക്തം. ഹൂസ്ടനിലും ഷിക്കാഗോയിലും ഉണ്ട് കുറെ എണ്ണം. ഇവര്‍ ഇ വിവരണം ഒന്ന് വായിച്ചാല്‍ നന്നായിരുന്നു.-andrew
KOLMYRAN 2019-11-11 15:05:31

let  Trump  get  impeachment  ,,,,

who  will be  next  president?   sleepy  Joe?   he is  one   joked  about  Indians

 running  seven  eleven  ,  he  said  he  can't  follow  the Indian   accent.

Boby Varghese 2019-11-11 15:26:48
Trump is the chief law enforcement officer and is constitutionally responsible to the country to expose the huge corruption of the Biden family.Now Trump is guilty? Bidens accumulated tons of illegal money and Trump must lose his job?
Trump is the legally elected President of the country. The fake news started to impeach him on the very next day of his election. Trump is Hitler, Trump is Stalin, Nazi, white supremacist , white nationalist, racist, liar, Russia's agent, Putin's man, and what the hell he is not. It is not the Democrats who try to impeach Trump. It is the fake news. The Democrat party is their tool.
Be an American first. Start loving this country. You will support the President.
JACOB 2019-11-11 16:41:50
Many Americans including Keralites were disappointed when Trump won the 2016 election. They will be disappointed again 2020. Then in 2024 when Mike Pence wins. Start crying now.
Anthappan 2019-11-11 18:01:57
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും 

Impeachment is imperative to clean up corruption.  He has been doing it throughout his life and now he got caught .  Every witness testified say in coherence that it was was a Quid pro Quo (Bribery) except Lindsey Graham who says it was incoherent. Excellent article to educate the Malayalees lining up behind Trump and yelling 'sindabad sindabad'Donald trump 'sindabad.'  But, some of the brainless people are like snake' it will shake the tail.  

"A key Pentagon official told House impeachment investigators that former US special envoy to Ukraine Kurt Volker told her Ukrainian officials were alarmed in August that US security aid was being held up — an indication Kiev was aware of the delay earlier than it was reported publicly, according to a deposition transcript released Monday.

Laura Cooper, the Pentagon's deputy assistant secretary for Russia, Ukraine and Eurasia, told lawmakers behind closed doors last month that she met with Volker in August to discuss the hold on aid. She said Volker told her in their meeting that he was attempting to lift the hold on the aid by having the Ukrainians deliver a public statement that they would launch the investigations being sought by President Donald Trump.
She described Volker seeking a statement from the Ukrainians about opening investigations into election interference that would trigger a release in the aid.

A key Pentagon official told House impeachment investigators that former US special envoy to Ukraine Kurt Volker told her Ukrainian officials were alarmed in August that US security aid was being held up — an indication Kiev was aware of the delay earlier than it was reported publicly, according to a deposition transcript released Monday.

Laura Cooper, the Pentagon's deputy assistant secretary for Russia, Ukraine and Eurasia, told lawmakers behind closed doors last month that she met with Volker in August to discuss the hold on aid. She said Volker told her in their meeting that he was attempting to lift the hold on the aid by having the Ukrainians deliver a public statement that they would launch the investigations being sought by President Donald Trump.
She described Volker seeking a statement from the Ukrainians about opening investigations into election interference that would trigger a release in the aid.
"I knew from my Kurt Volker conversation and also from sort of the alarm bells that were coming from Ambassador (Bill) Taylor and his team that there were Ukrainians who knew about this," Cooper said, describing the Ukrainians as aware of the freeze on aid in August 2019. "The context for the discussion that I had with Ambassador Volker related specifically to the path that he was pursuing to lift the hold would be to get them to make this statement, but the only reason they would do that is because there was, you know, something valuable."
പശുക്കുട്ടൻ 2019-11-11 22:34:45
ഞങ്ങൾ ഹ്യൂസ്റ്റൺ കാരെ ഇങ്ങനെ ചീത്ത വിളിക്കല്ലേ ആംഡ്‌റൂ ചേട്ടാ . ഞങ്ങൾ എല്ലാവരും വിവരം ഇല്ലാത്തവരല്ല .  ഞങ്ങൾ വലിയ കാലതാമസം ഇല്ലാതെ ഇവിടുത്തെ കളർ മാറ്റി നീലയാക്കും .  ഏതാണ്ട് ആയി വരുന്നുണ്ട് .  അദ്ദേഹത്തിൻറെ ഗോഡ് ഫാദർ ട്രംപ് ന്യുയോർക്കിൽ നിന്ന് അങ്ങോട്ട് മാറാൻ പോകുകയല്ലേ . അപ്പോൾ അദ്ദേഹത്തെ അങ്ങേക്ക് വിട്ട് തന്നേക്കാം . വലിയ പ്രയോചനം ഉണ്ടെന്ന് തോന്നുന്നില്ല . ഇരുപത്തിനാല് മണിക്കൂറും ഇക്കിൾ എടുക്കുന്നതുപോലെ ട്രംപ് ട്രംപ് എന്ന് പറഞ്ഞോണ്ടിരിക്കും . തലമണ്ട പുകഞ്ഞുപോയെന്നാ കേള്ക്കുന്നെ 
Tom Abraham 2019-11-12 07:25:28
Whistleblower should be the first person to testify, then hunter. Was there Biden family corruption ? Was it a fair request for a favor ? Impeach Anthappa too.
Public Hearing 2019-11-12 10:07:56
Watch the impeachment public hearing tomorrow  and make your own Judgement . Be a part of American politics.  
News Alert 2019-11-12 23:13:58
This week is arguably the most important to date in the impeachment inquiry into President Donald Trump. It's the first time there will be public testimony, which comes at a time when the American people have become seemingly locked in their impeachment positions: They're for the inquiry but much less sold on impeaching and removing Trump from office.The inquiry has not recently produced major movement toward Americans wanting to impeach the President. Over the last month (the middle of October to the middle of November), 47% of Americans have said they are for impeaching and removing Trump in the average poll. That's nearly equal to the 44% who are against it. These numbers are the same as an average of polls taken before this point but after the inquiry was announced in late September. Past impeachment timelines for Bill Clinton and Richard Nixon offer two very different possibilities on where we go from here. From the start, Americans were against impeaching and removing Clinton from office during the 1998-1999 inquiry, and they remained that way. But the case against Nixon during 1973 and 1974 should give Democrats more optimism. Opinions on impeaching and removing Nixon from office remained stagnant for months on end. Americans were split on the question in Harris polling from January 1974 to April 1974 for Nixon, just like they are now for Trump. Then the dam started to burst. A combination of factors, including Nixon's refusal to turn over any more materials in the Watergate case and public hearings during the House impeachment investigation in May 1974, began to change the tide of public opinion. By the beginning of June 1974, a clear majority were for impeaching and removing Nixon from office in Harris polling. A look at the recent polling on the impeachment inquiry against Trump (not impeach and remove) does provide reason to believe that the numbers on impeaching and removing him could move.A majority of just over 50% support the impeachment inquiry in an average of recent polls, while 43% are opposed to it. But before it was announced, a majority of Americans said they were against the inquiry in an August Monmouth poll. Only since late September, when the inquiry was announced, has opinion on it moved toward a majority of Americans being for it.  The public impeachment hearings, therefore, give Democrats an opportunity. What they need to do is convince that small sliver of the public that is for the inquiry but against impeachment to shift toward supporting the impeachment and removal of Trump from office.If Democrats fail, they could be giving Trump ammunition going into 2020. They'll be going through with an impeachment that doesn't have majority support nationally and has even less support in key swing states.
Here’s what you need to know: 2020-01-24 21:52:42
Here’s what you need to know: 1.In his closing, Schiff said acquitting Trump would be ‘an unending injury to this country.’ 2. House prosecutors focused largely on the obstruction of Congress charge. 3. A recording appears to capture Trump talking about Yovanovitch. 4. The fight over admitting new evidence, like documents and witnesses, goes on. 5. Trump’s defense team expects to make a short appearance on Saturday. 6. Some senators are pulled in by name to the case they are deciding. 7. Trump is not in the chamber, but he is on Twitter.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക