Image

ഡയബെറ്റിക് രോഗികളും മുറിവുകളും

Published on 08 November, 2019
ഡയബെറ്റിക് രോഗികളും മുറിവുകളും
ഡയബെറ്റിക് രോഗികള്‍ മുറിവുകള്‍, നിറവ്യത്യാസം, നീര്‍ക്കെട്ട് , എല്ലാദിവസവും രാത്രി കാല്‍പാദം പരിശോധിക്കുക, വിരലുകള്‍ക്കിടയില്‍ പൂപ്പല്‍ബാധ, കാല്‍വെള്ളയില്‍ ആണി, തടിപ്പ് ഇവയുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. ഇളംചൂടുവെള്ളത്തില്‍ കാല്‍ കഴുകുക. കാല്‍ കഴുകിയശേഷം നന്നായി ഉണക്കിയെടുക്കുക. വിരലുകള്‍ക്കിടയിലുള്ള വെള്ളം ഒപ്പിയെടുക്കുക. ഇത്  പൂപ്പല്‍ബാധ ഉണ്ടാകാതെ തടയും.ചര്‍മത്തിന്‍റെ  മൃദുലത നിലനിര്‍ത്താന്‍ പെട്രോളിയം ജെല്ലി പുരട്ടുക. കാലിന്‍റെ അടിയില്‍ ആണികള്‍ കണ്ടാല്‍ അത് റേസര്‍ ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിക്കരുത്. പകരം ഒരു ചര്‍മരോഗ വിദഗ്ധന്‍റെ സേവനം തേടുക.

കൃത്യമായ ഇടവേളകളില്‍ ശ്രദ്ധയോടെ നഖം മുറിക്കുക. നഖത്തിന്റെ അരികുകള്‍ മുറിക്കാന്‍ ശ്രമിക്കരുത്.

എല്ലാസമയവും ഷൂസ്, സോക്‌സ് ഇവ ഉപയോഗിക്കുക. പാദരക്ഷകള്‍ ഉപയോഗിക്കാതെ നടക്കരുത്. കാലിന് പാകമായ ഷൂസ് മാത്രം ഉപയോഗിക്കുക. പ്ലാസ്റ്റ്ിക് ഷൂസ്, അറ്റം കൂര്‍ത്തതും ഉയര്‍ന്ന ഹീല്‍ ഉള്ളതുമായ ഷൂസ് ഇവ ഉപയോഗിക്കരുത്.  ഇരിക്കുമ്പോള്‍ കാലുകള്‍ തറനിരപ്പില്‍നിന്ന് ഉയര്‍ത്തിവയ്ക്കുക. കാലുകള്‍ തമ്മില്‍ പിണച്ചുകൊണ്ട് ഇരിക്കരുത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക