ഫ്ലോറിഡ: ഫോമ സണ്‍ഷൈന്‍ റീജിയന് യൂത്ത് ഫെസ്റ്റിവെല്‍ 2020-യുടെ ആദ്യ കിക്കോഫ് നവംബര്‍ രണ്ടാം തീയതി പെംബ്രോക് പൈന്‍സിലുള്ള സി. ബി സ്മിത്ത് പാര്‍ക്കില്‍ വച്ച് കേരളസമാജത്തിന്റെ പിക്നിക്കിനോട് അനുബന്ധിച്ചു നടത്തുവാന്‍ തീരുമാനിച്ചതായി റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു. ഈ യൂത്ത് ഫെസ്റ്റിവല്‍ ഒരു വന്‍വിജയമാക്കുന്നതിന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജഗതി നായരുടെയും രജിസ്ട്രേഷന് കോര്‍ഡിനേറ്റര്‍ അനീന ലിജുവിന്റെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു. റീജിയണ്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം ഷീല ജോസ്, അഞ്ജനാ കൃഷ്ണന്, ദയാ കാമ്പിയില്‍, ജിഷാ ജിനോ, ഷീല ഷാജു, സുനി ആലുംമൂട്ടില്‍, റോഷിനി ബിനോയ്, ജൂണ തോമസ്, സ്മിത നോബിള്‍, ശ്രീലക്ഷ്മി നായര്‍, സുനിതാ മേനോന്, സന്ധ്യാ പദ്മകുമാര്‍, ബിനു മാമ്പിള്ളി എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു ചുക്കാന്‍ പിടിയ്ക്കുന്നു.
മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. സിംഗിള്‍ രജിസ്ട്രേഷന് 10 ഡോളര്‍, ഗ്രൂപ്പ് രജിസ്ട്രേഷന് 25 ഡോളര്‍ ഈ നിരക്കില്‍ രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന് സ്വീകരിക്കുന്ന അവസാനദിവസം ഡിസംബര്‍ 31 ആണ്. കലാതിലകത്തിനും കലാപ്രതിഭയ്ക്കും 250 ഡോളര്‍ ക്യാഷ് െ്രെപസ് നല്കുന്നതായിരിക്കുമെന്നു റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു.
ഈ യൂത്ത് ഫെസ്റ്റിവലില്‍ മികവുറ്റ കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാക്കുവാനും സണ്‍ഷൈന്‍ റീജിയന്റെ കീഴിലുള്ള എല്ലാ അസോസിയേഷനുകളുടെയും ആത്മാര്‍ത്ഥമായ സഹായസഹകരണം പ്രതീഷിക്കുന്നതായി ഫോമാ നാഷണല്‍ കമറ്റി മെമ്പര്‍മാരായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്, വനിതാ പ്രതിനിധി അനു ഉല്ലാസ്, റീജിയന് കണ്‍വീനര്‍ ജോമോന് തേക്കേതൊട്ടിയില്‍, റീജിയന് പി. ആര്. ഒ അശോക് പിള്ള, റീജിയന് സെക്രട്ടറി സോണി കണ്ണോട്ടുതറ എന്നിവര്‍ അറിയിച്ചു.
കിക്കോഫ് നടത്തുന്നതിനായി പിക്നിക്കിനോടനുബന്ധിച്ചു അവസരമൊരുക്കിത്തന്ന കേരളസമാജത്തിന്റെ പ്രസിഡന്റ് ശ്രീ. ബാബു കല്ലിടുക്കലിനും കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി റീജിയന് സെക്രട്ടറി സോണി കണ്ണോട്ടുതറ അറിയിച്ചു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലിങ്ക് .
Single - https://forms.gle/ATd6WmarLVp7Pcvv8
Group - https://forms.gle/cbVAgFMxs7WB4mUs9