Image

ശരീര ഭാരം വല്ലാതെ കുറയുന്നോ? കാത്തിരിക്കുന്നത് വന്‍ വിപത്ത്

Published on 29 October, 2019
ശരീര ഭാരം വല്ലാതെ കുറയുന്നോ? കാത്തിരിക്കുന്നത് വന്‍ വിപത്ത്
ഭാരം അമിതമായി കുറയുന്നത് ചില രോഗങ്ങളുടെ പ്രാരംഭലക്ഷണം ആണെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാന്‍സര്‍ എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണമാകാം ഈ ഭാരക്കുറവ്. പ്രത്യേകിച്ച് പ്രായമായവരില്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കണം. ശരീരഭാരത്തിന്റെ അഞ്ചു ശതമാനം പെട്ടെന്ന് കുറയുന്നതായി കണ്ടെത്തിയാല്‍ ഉടനടി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. മറ്റുചിലരില്‍ അളവില്‍ കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകുന്നതും ഭാരം കുറയാന്‍ കാരണമാകുന്നുണ്ട്.

കാന്‍സര്‍  അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത് പത്തുകിലോയിലധികം ഭാരം പെട്ടെന്ന് ശരീരത്തില്‍ കുറഞ്ഞാല്‍ കാന്‍സര്‍ സാധ്യത സംശയിക്കണം എന്നാണ്. വ്യായാമം, ആഹാരനിയന്ത്രണം ഒന്നും ചെയ്യാതെ ഉള്ള മാറ്റമാണ് സൂക്ഷിക്കേണ്ടത്. ഇതിനൊപ്പം പനി, തലചുറ്റല്‍, ചര്‍മത്തിലെ മാറ്റങ്ങള്‍ എന്നിവയും സൂക്ഷിക്കുക.

ഹൃദ്രോഗം  Congestive heart failure  ആണ് ഭാരം കുറയാന്‍ മറ്റൊരു കാരണം. ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ കോശങ്ങളിലേക്ക് രക്തവും ഓക്‌സിജനും ആവശ്യത്തിന് എത്തില്ല. ശ്വാസതടസ്സം, ഹൃദയമിടിപ്പ് കൂടുക എന്നതൊക്കെ ഇതിന്റെ ലക്ഷണമാണ്. ഒപ്പം ഭാരവും നന്നേ കുറയുന്നു.

ഡയബറ്റിസ് ടൈപ്പ് വണ്‍ ഡയബറ്റിസ്  ഉള്ളവരില്‍ ക്രമാതീതമായി ഭാരം കുറയാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ അളവിലെ കുറവ് രക്തത്തില്‍ നിന്നും ഗ്ലോക്കൂസ് വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കും. സ്വാഭാവികമായി രോഗിയുടെ ഭാരം കുറയുന്നു. രോഗം നിര്‍ണയിക്കുന്നതിലും മുന്‍പുതന്നെ രോഗിയുടെ ഭാരം നന്നേ കുറയാറുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക