Image

ബിജു ആന്റണി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Published on 28 October, 2019
ബിജു ആന്റണി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
അക്കാദമിക്ക്, സംഘടനാ രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ബിജു ആന്റണി ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി ഫ്‌ലോറിഡ സണ്‍ ഷൈന്‍ റീജിയണില്‍ നിന്നും മത്സരിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍ സജീവ പ്രവര്‍ത്തനം നാഷണല്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജു ആന്റണി പറഞ്ഞു. 

പുതു തലമുറയ്ക്ക് ഫോമാ നല്‍കുന്ന അവസരങ്ങള്‍ ഉപോയോഗപ്പെടുത്താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഈ ഉദ്യമത്തില്‍ സണ്‍ ഷൈന്‍ റീജിയന്റെ എല്ലാ സംഘടനാ നേതാക്കളുടെയും അംഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും ബിജു അഭ്യര്‍ത്ഥിച്ചു.

വിദ്യാര്‍ത്ഥി നേതൃത്വത്തിലും സംഘടനാ നേത്രുത്വത്തിലും തിളങ്ങിയ ബിജു ആന്റണി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ബിരുദവും മലയാളം വിത്ത് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് അമേരിക്കയില്‍ എത്തിയത്.

അമേരിക്കയില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ബിജു, നഴ്‌സ് പ്രാക്റ്റീഷനര്‍ ആയി നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. അതോടൊപ്പം നഴ്‌സ് പ്രാക്ടിസിങ്ങില്‍ ഡോക്ടറേറ്റും ചെയ്യുന്നു.

സൗത്ത് ഫ്ലോറിഡയിലെ സാമൂഹിക സംഘടനകളില്‍ സജീവമായ ബിജു ഇപ്പോള്‍ ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ട്രഷറര്‍ ആണ്. കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡ വൈസ് പ്രസിഡന്റ് , നഴ്‌സിംഗ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഈ വരുന്ന ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി ബിജു ആന്റണി യെ തെരഞ്ഞെടുക്കണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Join WhatsApp News
ജോയ് കോരുത് 2019-10-28 22:37:51
യുവത്വം തുളുമ്പുന്ന മുഖങ്ങളുമായി ഫോമാ ത്രസിക്കട്ടെ, പഠിച്ചു വളരുന്ന ഒരു യുവതലമുറ അമേരിക്കൻ മലയാളികൾക്കായി ഫോമായിലൂടെ പ്രവർത്തിക്കട്ടെ.
എന്റെ എല്ലാ വിധ ആശംസകളും നേരുന്നു  
ജോൺ മാത്യൂ 2019-10-28 22:40:33
സൺഷൈൻ  റീജിയന്റെ പ്രവർത്തനങ്ങളിൽ എല്ലാം സഹകരിക്കുന്ന ബിജു ഈ റീജിയനെ പ്രതിനിദാനം ചെയ്യണം എന്നാണു എന്റെ അഭിപ്രായം 
Sithosh 2019-10-28 23:10:16
Good luck, god bless you
നാറാണത്ത് ഭ്രാന്തൻ 2019-10-29 07:33:11
ഇപ്പോൾ ഉള്ള ഹോസ്പിറ്റലിലെ രോഗികളെ നോക്കി ജീവിച്ചാൽ പോരെ . വെറുതെ മെന്റൽ  ഹോസ്പിറ്റലിലെ പ്രശ്നങ്ങൾ കൂടി തലയിൽ കെറ്റണോ ?

Abraham Kalathil 2019-11-01 06:59:50
All the best Biju
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക