സിഡ്നി : ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മജിയുടെ 150ാം ജന്മവാര്ഷികവും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 115ാം ജന്മവാര്ഷികവും ആഘോഷിക്കുന്നു.
സിഡ്നിയിലെ വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി, റെഡാല്‍മറില്‍ വച്ച് ഒക്ടോബര്‍ 19നും ഒക്ടോബര്‍ 20 ഞായറാഴ്ച മെല്‍ബണിലെ മൊണാഷ് യൂണിവേഴ്സിറ്റി കോഫീല്‍ഡ് ക്യാന്പസിലുമാണ് ഇരു നേതാക്കളുടെ ജന്മവാര്ഷികാഘോഷങ്ങള് സംഘടിപ്പിക്കുന്നത്.
ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മകനും മുന്‍ കേന്ദ്ര മന്ത്രിയുമായ അനില്‍ ശാസ്ത്രിയാണ് മുഖ്യാതിഥി. സൗത്ത് ആഫ്രിക്കയില്‍ നിന്നുമെത്തുന്ന പ്രൊഫ. ഉമാ മേസ്ത്രി ആയിരിക്കും മറ്റൊരതിഥി.
~ഒക്ടോബര്‍ 20 ഞായറാഴ്ച 2 മുതല്‍ 4.30 വരെയാണ് മെല്‍ബണില്‍ ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ മുഖ്യാഥിതികളെ കൂടാതെ ഡോ. തോമസ് വെബ്ബര്‍ , ഡോ. ലങ്കാ ശിവപ്രസാദ് , ഡോ. പ്രദീപ് തനേജ എന്നിവര്‍ പങ്കെടുക്കും. കൂടാതെ എക്സിബിഷനും ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലൈവ് പെയിന്റിംഗുകളും പുസ്തക പ്രദര്‍ശനവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.