Image

ഫോമാ മെഡിക്കല്‍ ക്യാമ്പ്‌: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 08 May, 2012
ഫോമാ മെഡിക്കല്‍ ക്യാമ്പ്‌: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
പത്തനംതിട്ട: മെയ്‌ 11-ന്‌ കേരളത്തിലെ ചിറ്റാര്‍ ഗ്രാമത്തില്‍ വെച്ച്‌ ഫോമയും, മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററും സംയുക്തമായി നടത്തുന്ന ഏകദിന മെഡിക്കല്‍ ക്യമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍ പത്തനംതിട്ടയില്‍ അറിയിച്ചു.

മെയ്‌ 11-ന്‌ രാവിലെ 10 മണിക്ക്‌ കേരളാ റവന്യൂവകുപ്പ്‌ മന്ത്രി അടൂര്‍ പ്രകാശ്‌ മെഡിക്കല്‍ ക്യമ്പ്‌ ഉദ്‌ഘാടനം ചെയ്യും. റാന്നി എംഎല്‍എ രാജു ഏബ്രഹാം തദവസരത്തില്‍ ആശംസാ പ്രസംഗം നടത്തും.

ചിറ്റാറിലെ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിലാണ്‌ ഏകദിന മെഡിക്കല്‍ ക്യാമ്പ്‌ നടക്കുന്നത്‌. ഫോമാ ജോയിന്റ്‌ സെക്രട്ടറി ആനന്ദന്‍ നിരവേല്‍, മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ പീറ്റര്‍ മാത്യു എന്നിവരാണ്‌ മെഡിക്കല്‍ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാര്‍.

ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍, വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറിയില്‍, ഫോമാ നേതാക്കളായ യോഹന്നാന്‍ ശങ്കരത്തില്‍, സജി ഏബ്രഹാം തുടങ്ങിയവരും മെഡിക്കല്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കാന്‍ ഇതിനോടകം കേരളത്തില്‍ എത്തിയിട്ടുണ്ട്‌.
ഫോമാ മെഡിക്കല്‍ ക്യാമ്പ്‌: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക