Image

പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)

Published on 21 September, 2019
പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)
തിങ്കളാഴ്ച ഡല്‍ഹിയില്‍ സുപ്രീം കോടതി ചേരുമ്പോള്‍ ആദ്യം പരിഗണിക്കാനിടയുള്ള ഒരു കേസ് കൊച്ചിയില്‍ മരട് മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള നാല് പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിക്കാനുള്ള ഉത്തരവു നടപ്പാക്കിയോ എന്നതായിരിക്കും. അതിനു കോടതി നല്‍കിയിരുന്ന സമയ പരിധി അവസാനിച്ചിരിക്കുന്നു. ഫഌറ്റുകളില്‍ താമസിക്കുന്ന 350 കുടുംബങ്ങളെ വഴിയാധാരമാക്കുന്ന ഈ നടപടി അങ്ങനെ ദേശിയ, അന്തര്‍ദേശിയ പ്രാധാന്യം കൈവരിച്ചിരിക്കുന്നു. അമേരിക്കയില്‍ കഴിയുന്നവരും ഫ്‌ളാറ്റ്‌ ഉടമകളില്‍ ഉള്‍പ്പെടുന്നു.

ഇറാനിലെ റാംസാര്‍ സിറ്റിയില്‍ 1971ല്‍ ലോകരാഷ്രങ്ങള്‍ ഒപ്പിട്ട കരാര്‍ പ്രകാരം അതീവ പരിസ്ഥിതി ലോല പ്രദേശമായ വേമ്പനാട് കായലിന്റെ തീരത്താണ് ഈ നാല് ഫ്‌ളാറ്റ്കളും എന്നതാണ് കാതലായ പ്രശ്‌നം. പത്ത് വര്‍ഷം മുമ്പ് മരട് ഒരു പഞ്ചായത്ത് ആയിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചാണ് ഇവ പണിതുയര്‍ത്തിയത്. കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി നിര്‍മാതാക്കള്‍ പണി പൂര്‍ത്തിയാകുകയായിരുന്നു. സുപ്രീം കോടതി ഇടപെടാന്‍ കാരണവും അതു തന്നെ.

എന്നാല്‍ മരട് മുനിസിപ്പാലിറ്റി ആയ കാലയളവില്‍ തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്രം ഇളവ് വരുത്തി. കായലോരത്ത് നിന്ന് പാലിക്കേണ്ട പരിധിക്കു പുറത്താണ് ഈ സമുച്ചയങ്ങള്‍. അതിനാല്‍ കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തിയാല്‍ തന്നെ അവിടെ തന്നെ വീണ്ടും നിര്‍മ്മിക്കാനാവും. എങ്കില്‍ പിന്നെ ഇപ്പോഴത്തെ നിയമത്തിനു പൂര്‍വകാലപ്രാബല്യം നല്‍കി ഇടിച്ചുനിരത്തല്‍ ഒഴിവാക്കാനാവില്ലേ? പക്ഷെ  അതിനു കേന്ര ഗവര്‍മെന്റ് തയ്യാറല്ല. കേരളത്തിലെ ബിജെപി വിരുധ്ധ ഗവര്‍മെന്റിന്റെ ഉത്തരവാദിത്തമാണ് കോടതി വിധി നടപ്പിലാക്കേണ്ടത് എന്നാണ് കേന്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറയുന്നത്.

യുപിഎ ഗവര്‌മെന്റില്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശിന്റെ വാദം മറ്റൊന്നാണ്. ഫ്‌ലാറ്റ് ഉടമകളെ അനുകൂലിച്ച് അദ്ദേഹം പറയുന്നത് ഈ വിഷയത്തില്‍ സുപ്രീം കോടതി വ്യത്യസ്ത നീതി നല്‍കുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. കൊച്ചിയില്‍ ചിലവന്നൂരില്‍ കായലോരത്ത് ഡിഎല്‍എഫ് പണിത ഭീമന്‍ സമുച്ചയം ഒരുകോടി രൂപ പിഴ ഈടാക്കി കോടതി ഒഴിവാക്കി കൊടുത്തു. മുബൈയിലെ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് പൊളിക്കാനുള്ള ഉത്തരവിന് കോടതി സ്‌റ്റേ അനുവദിച്ചു. ഇത് രണ്ടു നീതിയാണെന്നു അദ്ദേഹം വാദിക്കുന്നു. 

കേരളത്തില്‍ എല്ലാരാഷ്ട്രീയകക്ഷികളും ഫ്‌ലാറ്റ് ഉടമകുള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാനുഷിക പരിഗണന നല്‍കി ഫ്‌ലാറ്റുകള്‍ പൊളിക്കരുത് എന്നാണു എല്ലാ കക്ഷികളുടെയും നിലപാട്. ഫ്‌ലാറ്റ് പൊളിക്കാന്‍ കോടികള്‍ വേണ്ടിവരും. അത് ആരു  വഹിക്കും എന്നത് ഒരു ചോദ്യം. അതുണ്ടാക്കുന്ന ന്ന പരിസ്ഥതി ദോഷം ഭയാനകമായിരുക്കും എന്നത് മറ്റൊരു വശം. ചുറ്റുപാടും ഒരുപാട് കെട്ടിടങ്ങളും താമസക്കാരുമുണ്ട് എന്നാണു പ്രധാന കാരണം. ഇതിന്റെ നടുവിലാണ് ലോകം ഉറ്റുനോക്കുന്ന സുപ്രീകോടതിയുടെ നിലപാട്.

ഹോളി ഫെയ്ത് എച്2ഒ  ആല്‍ഫാ സെറീന്‍, ജെയിന്‍ കോറല്‍ ഗ്രോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് കഥാപാത്രങ്ങള്‍.  കോടീശ്വരന്മാരും സിനിമാക്കാരും വിദേശ മലയാളികളും ഒപ്പം സാധാരണക്കാരും ഇവയില്‍ താമസിക്കുന്നുണ്ട്. ഇവയില്‍ ഹോളിഫെയ്ത്തിന് മുമ്പില്‍ എല്ലാ ഉടമകളും സംയുക്തമായി റിലേ സത്യാഗ്രഹം നടത്തി വരുന്നു. മരിച്ചാലും മാറില്ല, ഇനി ഞങ്ങള്‍ എവിടെ പോകും എന്നൊക്കെ ചോദിക്കുന്ന പ്ലക്കാര്‍ഡുകള്‍ അവര്‍ വഹിക്കുന്നു. ഫ്‌ലാറ്റിന്റെ പത്തടി ഉയരമുള്ള ഗേറ്റിനു വശങ്ങളിലായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികളും പാറുന്നു.

സംവിധായകരായ ബ്ലെസി ജോര്‍ജ്, മേജര്‍ രവി, അമല്‍ നീരദ്, നടി ആന്‍ അഗസ്റ്റിന്‍, നടനും സംവിധായകനുമായ സൗബിന്‍ ഷഹിര്‍ തുടങ്ങിയവര്‍ക്ക് ഫ്‌ലാറ്റുണ്ട്. മേജര്‍ രവിയുടെ അഭിപ്രായം ചോദിച്ചിട്ടാണ് ഫ്‌ലാറ്റ് വാങ്ങിയതെന്ന് ബ്ലെസ്സി പറയുന്നു. എല്ലാ നികുതികളൂം അടക്കുന്നുണ്ട്. രസീതും കിട്ടുന്നു. ഉടമകള്‍ നിരപരാധികളാണ്. അവര്‍ക്കു പരിരക്ഷ കിട്ടണം. 
 
ദാഹിച്ചു മോഹിച്ച് വാങ്ങിയതാണ് ഫ്‌ലാറ്റ് എന്ന് ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ നടന്‍ സൗബിന്‍ ഷഹിര്‍ പറയുന്നു. ലക്ഷ്വറി കാറും ആമി ഡേവിഡ്‌സണ്‍ ബൈക്കും സ്വന്തമായുള്ള ആള്‍. ഫ്‌ലാറ്റ് നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. മാതാപിതാക്കളും ഭാര്യയും കുഞ്ഞുമെല്ലാം അവിടുണ്ട്.സഹസംവിധായകന്‍ ആയിരുന്നു. പറവ സംവിധാനം ചെയ്തു. അന്നയും റസൂലും,  പ്രേമം, കുമ്പളങ്ങി നൈറ്‌സ്, സുഡാനി ഫ്രേം  നൈജീരിയ, മഹേഷിന്റെ പ്രതികാരം തുടങ്ങിവ വന്‍ വിജയം ആയിരുന്നു. സത്യഗ്രഹികളുടെ കൂടെ ഷഹിറും ഇരിക്കുന്നത് കണ്ടു.

ഫ്‌ളാറ്റ്‌ പൊളിച്ച വിവരം 23നു കോടതിയെ ധരിപ്പിക്കാന്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്‌ലാറ്റ് വിട്ടുപോകാന്‍ മരട് മുനിസിപ്പാലിറ്റി ഉടമകളോട് ആവഷ്യപ്പെട്ടു നോട്ടീസ്  പതിപ്പിച്ചെങ്കിലും ഒരാള്‍ പോലും അതിനു തയ്യാറായിട്ടില്ല. ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിക്കാന്‍  13 കമ്പനികള്‍ മുനിസിപ്പാലിക്കു ക്വട്ടേഷന്‍ നല്‍കിയിട്ടുമുണ്ട്.

ചീഫ് സെക്രട്ടറി ടോം ജോസ് വിധി നടപ്പാക്കാന്‍ ഇതിനകം ഗവര്‍മെന്റ് സ്വീകരിച്ച ആല്‍മാര്‍ത്ഥ  ശ്രമങ്ങള്‍ വിശദീകയ്ക്കുന്ന സത്യവാഗ്മൂലം തയ്യാറാക്കി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. അത് തിങ്കളാഴ്ച്ച കോടതീയില്‍ സമര്‍പ്പിക്കും. ചെന്നൈയിലെ ഐഐടിയുടെ വിദഗ്ധാഭിപ്രായം ഗവ. തേടി. അവര്‍ പറഞ്ഞ പ്രകാരം പൊളിച്ചാലുണ്ടാകാവുന്ന പരിസ്ഥിതി ആഘാതം  സത്യവാഗ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഗവര്‍മെന്റ് ഇതിനിടെ സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടി. സിപിഐയുടെ കാനം രാജേന്ദ്രന്‍  മാത്രം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നിന്നു. സിപിഎം നേതാവ് വി എസ് അച്ചുതാനന്ദനും  കെപിസിസി മുന്‍ പ്രസിഡണ്ട് വി എം സുധീരനും അതേ അഭിപ്രായം ആണുള്ളത്. പരിസ്ഥിതി ബുധ്ധി ജീവികളും അങ്ങിനെ തന്നെ.

എന്തുവന്നാലും പിന്നോട്ടില്ല എന്നാണ് ഫ്‌ലാറ്റ് ഉടമകളുടെ സമരത്തിന് ചുക്കാന്‍ പിടിക്കുന്ന അഡ്വ. ഷംസുദീന്‍ കരുനാഗപ്പള്ളി പറയുന്നത്. . സംവിധായകന്‍ മേജര്‍ രവിയാണ് റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്. ഗവര്‍മെന്റ് പറയും പോലെ ചെയ്യാം എന്ന് മരട് മുനിസിപ്പല്‍  ചെയര്‍പേഴ്‌സണ്‍ ടിഎച് നദീറ. 

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളിലാണ് ഫ്‌ളാറ്റുകള്‍ക്കു വേണ്ടിയുള്ള കേരളീയരുടെ നെട്ടോട്ടം ആരംഭിക്കുന്നത്. 580 കി.മീ. നീളമുള്ള കടലോരത്തും കായലോരത്തും നദീതീരങ്ങളിലും ഫ്‌ലാറ്റുകള്‍ മുളച്ച് പൊങ്ങി. തീരദേശ സംരക്ഷണ നിയമം വരുന്നതിനു മുമ്പ് തന്നെ തീരങ്ങളോടടുത്തു നിരവധി ആകാശചുംബികള്‍ ഉയര്‍ന്നു. പ്രളയം വന്നതു മൂലം അത്തരം പാര്‍പ്പിടങ്ങളോടുള്ള അഭിനിവേശത്തിനു അല്‍പ്പം ഇടിവ് സംഭവിച്ചിട്ടുണ്ട്.


പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)പറയാതിനി വയ്യ, പറയാനുംവയ്യ, മരട് ഫ്‌ലാറ്റുകള്‍ ദേശത്തിന്റെ ഉറക്കം കെടുത്തുന്നു (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക