Image

ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)

Published on 31 August, 2019
ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)
നാലര നൂറ്റാണ്ടു പഴക്കമുള്ള മട്ടാഞ്ചേരിയിലെ  പരദേശി സിനഗോഗ്  (പരദേശത്തെ യഹൂദ പള്ളി) കാണാനെത്തുന്നവരെല്ലാം തൊട്ടടുത്തുള്ള   ജ്യു സ്ട്രീലെ യഹൂദരുടെ മുതു മുത്തശ്ശി സാറാ ജേക്കബ് കോഹനെ അന്വേഷിച്ചു കണ്ടെത്താറുണ്ട്.  തൊട്ടു തലോടി സുകൃതം നേടാറുണ്ട്. ഇനി അത് നടക്കില്ല. വെള്ളിയാഴ്ച 96 ആം വയസ്സില്‍ അവര്‍ വിടവാങ്ങി.

അടുത്ത മാസം നാലിന് 97 തികയുമായിരുന്ന കൊച്ചിക്കാരുടെ സാറാ ആന്റി, ഭര്‍ത്താവ്  ജേക്കബ് കോഹന്‍ 1999ല്‍  അന്തരിച്ച ശേഷം ഏകയായി അവിടത്തെ കൊച്ചു വീട്ടില്‍ കഴിയുകയായിരുന്നു. ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു, കോഹന്‍. മക്കളില്ലെങ്കിലും ഓമനിച്ചു  വളര്‍ത്തിയ ഒരു മുസ്ലിം അയല്‍ക്കാരനും ബസുകയറി വന്നുപോകുന്ന  ഒരു അരിവയ്പ്പുകാരിയും ആന്റിക്ക്  സഹായത്തിനുണ്ടായിരുന്നു.
 
ലോക ടൂറിസം ദിനമായ ഞായറാഴ്ച്ച  മട്ടാഞ്ചേരിയിലും  ഫോര്‍ട്ട് കൊ ച്ചിയിലും തടിച്ചുകൂടുന്ന നാടന്‍, വിദേശ സഞ്ചാരികളെ സാക്ഷിനിറുത്തി ആന്റിയുടെ ഭൗതിക ശരീരം മട്ടാഞ്ചേരി യഹൂദശ്മശാനത്തില്‍  അടക്കം ചെയ്യും. സാറയുടെ  ബന്ധു (ഗ്രാന്‍ഡ് നെവ്യു)വും ഇസ്രായേലി നയതന്ത്രകാര്യാലയം  പ്രതിനിധിയും  വന്നെത്തും.

കൊച്ചിരാജ്യത്ത്  ഹിന്ദുവായി ജനിച്ചു.  യഹൂദനെ വിവാഹം കഴിച്ചതുകൊണ്ടു ജ്യു ആയി. ക്രിസ്ത്യാനികളും മുസ്ലിംകളുമാണ് എന്റെ കൂട്ട്എന്ന് ആന്റി ഇടയ്ക്കിടെ പറയുമായിരുന്നു. 2000 ആയപ്പോള്‍ കൊച്ചിയില്‍ അവശേഷിച്ചിരുന്ന  1200  യഹൂദന്മാരില്‍ ബഹുഭൂരിപക്ഷവും ഇസ്രായേലിലേക്ക് മടങ്ങിപോയപ്പോഴും ഇനി ഞാന്‍ എങ്ങോട്ടുമില്ല. ഇത് തന്നെ എന്റെ നാട്  എന്നവര്‍ ഉറപ്പിച്ചു.

പള്ളിയില്‍ പോകുന്നവര്‍ക്കുവേണ്ടിയുള്ള കുപ്പായവും കിപ്പയും കൈലേസുമൊക്കെ ചിത്രപ്പണികളോടെ  നിര്‍മ്മിക്കുന്ന ഒരു തയ്യല്‍ക്കട (സാറാസ്  ഹാന്‍ഡ് എംബ്രോയിഡറി) ദമ്പതികള്‍ തുറന്നു. സഹായി താഹ ഇബ്രാഹിം വില്പനക്കാരനായി നിന്നു.ഇബ്രാഹിമിന്റെ ഭാര്യ ജാസ്മിനും സഹായത്തിനു എത്താറുണ്ടായിരുന്നു. . അടുക്കളയില്‍ സഹായിക്കാന്‍ വന്ന സെലിന്‍ സേവ്യര്‍ തയ്യലില്‍ സഹായിച്ചു.
 
ചൈനക്കാരും അറബികളും വ്യാപാരത്തിനായി മലബാര്‍തീരത്ത് വന്നതിനു എത്രയോനൂറ്റാണ്ടുകള്‍  കഴിഞ്ഞാണ് യഹൂദര്‍ കൊച്ചിയിലെത്തിയത്. എന്നിട്ടും രണ്ടായിരം വര്‍ഷത്തെ ചരിത്രവും പാരമ്പര്യവും അവര്‍ അവകാശപ്പെടാറുണ്ടായിരുന്നു. സോളമന്‍ രാജാവിന്റെ കാലത്ത് അവര്‍ ഇന്ത്യയില്‍ എത്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
യഹൂദര്‍ ആദ്യം കൊടുങ്ങല്ലൂരില്‍  എത്തി.. പിന്നീട് മുബൈയിലും കൊല്കത്തയിലും .ചേരമാന്‍  പെരുമാളിന്റെ കാലത്ത് അവരെ ചെമ്പു പത്രം നല്‍കി സ്വീകരിച്ചു. ഭൂമിയും  ചന്ദ്രനും ഉള്ളിടത്തോളം കാലം നിങ്ങള്‍ക്കിവിടെ സ്വസ്ഥമായി കഴിയാം എന്ന് പെരുമാള്‍ കല്പിച്ചുവത്രെ.

കൊച്ചി രാജാവിന്റെ ക്ഷണപ്രകാരം യഹൂദര്‍ കൊച്ചിയില്‍ എത്തി. ആദ്യം വന്നവര്‍ ഇരുനിറക്കാരായിരുന്നുവെങ്കിലും സ്പാനിഷ് പീഡനക്കാലത്ത് വെളുത്തവരും എത്തി. 1568 ല്‍ അവര്‍ മട്ടാഞ്ചേരിയില്‍ പരദേശി സിനഗോഗ് പണിതു. 1968ല്‍ പള്ളിയുടെ നാന്നൂറാം വാര്‍ഷികവും 2018  ഡിസംബറില്‍ 450 ആം വാര്‍ഷികവും ഘോഷിച്ചു. കൊച്ചിക്കാരനായ കെ ജെ ജോയി ആണ് പള്ളിയുടെ സൂക്ഷിപ്പുക്കാരന്‍.

ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്ന ശേഷം അങ്ങോട്ട് ലോകമൊട്ടാകെയുള്ള യഹൂദരുടെ ഒഴുക്ക് ഉണ്ടായി. ഇന്ത്യയില്‍ നിന്ന്  80,000 പേര്‍  പോയത്രേ. ഒരുകാലത്ത് കൊച്ചിയില്‍ 2500 വരെ യഹൂദര്‍  ഉണ്ടായിരുന്നു. സാറാകോഹന്‍ ആന്തരിച്ചതോടെ   കൊച്ചിയിലെ യഹൂദരു എണ്ണം രണ്ടേ രണ്ടായി കുറഞ്ഞിരിക്കുന്നു.

കൊച്ചിയില്‍  ആദ്യമായി വൈദ്യുതി എത്തിച്ച  ബിസിനസുകാരന്‍ എസ് എസ് കോഡര്‍ ആണ് കേരളം കണ്ട ഏറ്റവും വലിയ യഹൂദന്‍. വൈപ്പിനിലേക്ക് ബോട്ട് സര്‍വീസ് ആരംഭിച്ചതും അദ്ദേഹം ആണ്. 1986 ല്‍ മരിക്കുമ്പോള്‍ ഇന്ത്യയിലെ യൂദാറുടെ അനിഷേധ്യ നേതാവ് എന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.

ആദ്യത്തെ മിസ് ഇന്ത്യ (1947) പ്രമീള എന്ന എസ്തര്‍ വിക്ടോറിയ എന്ന യഹൂദ ആയിരുന്നു. പ്രശസ്ത നടന്‍ ഡേവിഡ് യഹൂദന്‍ ആയിരുന്നു. ഗാന്ധി ആയി അഭിനയിച്ചു ഓസ്കര്‍ നേടിയ ബെന്‍  കിംഗ്സ്ലിയുടെ പിതാവ് ഇന്ത്യക്കാരനും 'അമ്മ റഷ്യന്‍ ജ്യുവും  ആയിരുന്നു. പ്രശസ്തത ഇംഗ്ലീഷ് കവി പ്രൊഫ. നിസിം എസക്കിയെലും അങ്ങനെ തന്നെ.

കൊച്ചിയില്‍ നിന്ന് ഇസ്രായിലേക്കു പോയ ബെസലേല്‍  ഏലിയാഹൂവും ഭാര്യ മറിയവും  ആണ്ടോടാണ്ട് ചേന്ദമംഗലത്ത് പണിത വീട്ടിലേക്കു മടങ്ങി വരുന്നു എന്നത് അവരുടെ ഗൃഹാതുരത്വം തെളിയിക്കുന്നു.

 ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമാകുന്നത്  കണ്ടശേമാണ് സാറാ കോഹന്‍ വിടവാങ്ങിയതെന്നതും ശ്രദ്ധേയം.

ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)ഗൂഡ്‌ബൈ സാറാ കോഹന്‍: കൊച്ചിയുടെ വിടവാങ്ങല്‍ ഞായറാഴ്ച (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക