Image

പ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും സംഘടിപ്പിച്ചു.

Published on 29 August, 2019
പ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും സംഘടിപ്പിച്ചു.
അല്‍ കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി അല്‍കോബാര്‍ തുഗ്ബ സനയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, തുഗ്ബ മേഖലയിലെ പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കപ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണ ക്ലാസ്സും, നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും സംഘടിപ്പിച്ചു.

തുഗ്ബ സനയ്യയിലുള്ള  യാസര്‍ അല്‍അമ്രി വര്‍ക്ക്‌ഷോപ്പില്‍ വെച്ച്, സനയ്യ യൂണിറ്റ് പ്രസിഡന്റ്  സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച യോഗം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ തൊഴില്‍, വിസ, പ്രവാസം എന്നിവയെ സംബന്ധിച്ച വിവിധ നിയമങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ കഌസ്സ് എടുത്തു.

നവയുഗം തുഗ്ബ മേഖല സെക്രെട്ടറിയും,  നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് കണ്‍വീനറുമായ ദാസന്‍ രാഘവന്‍, നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, പ്രവാസി ക്ഷേമനിധി അംഗത്വം, കേരള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിയ്ക്കുന്ന വിവിധ  പ്രവാസി ക്ഷേമപദ്ധതികള്‍  എന്നിവയെക്കുറിച്ച് വിശദീകരിച്ചു.  നോര്‍ക്ക ക്ഷേമനിധിയെക്കുറിച്ചും, മറ്റു പദ്ധതികളെക്കുറിച്ചും ഒട്ടേറെ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചില തത്പരകക്ഷികള്‍ പരത്തുവാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നും, പ്രവാസികള്‍ അത്തരം തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ വിവരങ്ങള്‍ക്ക് നോര്‍ക്ക ഓഫിസുമായി നേരിട്ടോ, ദീര്‍ഘകാലമായി നോര്‍ക്കയുമായി സഹകരിച്ചു പ്രവര്‍ത്തിയ്ക്കുന്ന നവയുഗം പോലെയുള്ള അംഗീകൃത പ്രവാസിസംഘടനകളുമായോ ബന്ധപ്പെട്ട് തിരക്കിയാല്‍ മതിയാകും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, തുഗ്ബ മേഖല രക്ഷാധികാരി പ്രിജി കൊല്ലം, മേഖല പ്രസിഡന്റ് ഷാജി അടൂര്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.

യോഗത്തിന് നവയുഗം കേന്ദ്രകമ്മിറ്റിഅംഗം പ്രഭാകരന്‍ സ്വാഗതവും, സനയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബഷീര്‍കുട്ടി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പ്രവാസികള്‍ക്ക്  നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, പ്രവാസി ക്ഷേമനിധി എന്നിവയില്‍ അംഗത്വമെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവും പരിപാടിയില്‍ വെച്ച് നല്‍കി. അതോടൊപ്പം സംഘടിപ്പിച്ച നിയമസഹായവേദി ഹെല്‍പ്പ് ഡെസ്‌ക്കില്‍ വെച്ച്, സൗദി അറേബ്യയില്‍ വിവിധങ്ങളായ നിയമകുരുക്കുകളില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക് നിയമസഹായവും  നല്‍കി.

പരിപാടിയ്ക്ക് നവയുഗം തുഗ്ബ മേഖല കമ്മിറ്റി അംഗങ്ങളായ  ജയചന്ദ്രന്‍, ലാലു ശക്തികുളങ്ങര, സനയ്യ  യൂണിറ്റ്  സെക്രട്ടറി റഷീദ്, യൂണിറ്റ് ട്രെഷറര്‍ പ്രമോദ് ചാവക്കാട്, യൂണിറ്റ് നേതാക്കളായ അനില്‍കുമാര്‍, വിനോദ് പി.വി, സാജു ദേവദാസ്, ബാലന്‍, ദാസന്‍ പി.വി, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.



പ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക