Image

പ്രമേഹരോഗികള്‍ക്ക് അര്‍ബുദസാധ്യത കൂടുതലെന്ന് പഠനം

Published on 28 August, 2019
പ്രമേഹരോഗികള്‍ക്ക് അര്‍ബുദസാധ്യത കൂടുതലെന്ന് പഠനം
പ്രമേഹരോഗികളില്‍ അര്‍ബുദസാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകരിപ്പോള്‍.

പ്രമേഹരോഗികളില്‍ ചില പ്രത്യേകതരം അര്‍ബുദം പിടിപെടാനുള്ള സാധ്യത രണ്ടര മടങ്ങ് അധികമാണെന്നായിരുന്നു നേരത്തേയുള്ള കണ്ടെത്തല്‍. അണ്ഡാശയം, സ്തനങ്ങള്‍, വൃക്കകള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദരോഗമാണ് പ്രമേഹരോഗികളെ വേഗത്തില്‍ ബാധിക്കുന്നത്. എന്നാല്‍, എന്തുകൊണ്ടാണ് അര്‍ബുദം വേഗത്തില്‍ പിടിപെടുന്നതെന്ന് ഇത്രനാളും ചുരുളഴിയാത്ത രഹസ്യമായി തുടരുകയായിരുന്നു.

പ്രമേഹം ഡി.എന്‍.എ. തകരാറുണ്ടാക്കുമ്പോള്‍ ജനിതകഘടന അസ്ഥിരമാകുമെന്നും ഇത് അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും യു.എസിലെ അര്‍ബുദചികിത്സാകേന്ദ്രമായ സിറ്റി ഓഫ് ഹോപ്പിലെ ഗവേഷകന്‍ ജോണ്‍ ടെര്‍മിനി വ്യക്തമാക്കി.

കാലിഫോര്‍ണിയയിലെ സാന്‍ഡിയേഗോയില്‍ നടക്കുന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി (എ.സി.എസ്.)ഫാള്‍ 2019ല്‍ കണ്ടെത്തലുകള്‍ ടെര്‍മിനിയുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക