Image

പേന്‍ കടിച്ചാല്‍ കുഞ്ഞ് മരിക്കുമോ?

Published on 28 August, 2019
പേന്‍ കടിച്ചാല്‍ കുഞ്ഞ് മരിക്കുമോ?
കുട്ടികളിലെ പേന്‍കടി മരണകാരണമാകുമെന്നു കണ്ടെത്തല്‍. പെണ്‍പേനുകളുടെ തുപ്പല്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്ന neurotoxin എന്ന വസ്തുവാണ് മരണകാരണമാകുന്നത്..  മനുഷ്യരക്തം കുടിക്കാന്‍ എത്തുന്ന പേനുകളുടെ ശരീരത്തില്‍ നിന്ന് ഈ വിഷം വേഗം ശരീരത്തില്‍ എത്തും. ശരീരത്തിന്റെ നെര്‍വസ് സിസ്റ്റത്തെയാണ് ഇത് ആദ്യം ബാധിക്കുക. വൈകാതെ മസില്‍ ഫങ്ഷന്‍ വരെ തകരാറിലാകുന്നു. എത്രയും വേഗം പേനിനെ നീക്കം ചെയ്യുന്നുവോ അത്രയും വേഗം ഈ വിഷം ശരീരത്തില്‍ കടക്കാതെ രക്ഷനേടാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നടക്കാന്‍ ബുദ്ധിമുട്ട് തോന്നുക, പെട്ടെന്ന് മോട്ടോര്‍ സ്കില്‍സ് നഷ്ടമാകുക, കാലിന്റെ ചലനശേഷി നഷ്ടമാകുക, ശരീരത്തിന്റെ മുഴുവന്‍ ചലനശേഷി പെട്ടെന്ന് കുറയുക എന്നിവ ആദ്യ ലക്ഷണങ്ങളാണ്. വൈകാതെ ആഹാരം കഴിക്കാനും ശ്വാസമെടുക്കാനും ബുദ്ധിമുട്ട് തോന്നും. വെന്റിലേറ്റര്‍ സഹായം തേടിയില്ലെങ്കില്‍ രോഗിയുടെ മരണം വരെ ഉടനടി സംഭവിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക