Image

ഇമിഗ്രേഷന്‍ പൊതുഉത്തരവാദിത്വം, പുതുമാറ്റങ്ങള്‍ (ബി ജോണ്‍ കുന്തറ)

Published on 15 August, 2019
ഇമിഗ്രേഷന്‍ പൊതുഉത്തരവാദിത്വം, പുതുമാറ്റങ്ങള്‍ (ബി ജോണ്‍ കുന്തറ)
നിലവിലുള്ള എല്ലാത്തരം അമേരിക്കന്‍ വിസ നല്‍കല്‍ നിയന്ത്രണ നിയമങ്ങളില്‍ കൂടുതല്‍ കര്‍ശനം ട്രംപ് ഭരണംകൂടംകൊണ്ടുവരുന്നു . ഇത് മുഖ്യമായും, ഇമ്മിഗ്രന്‍റ്റ് വിസ അപേക്ഷകര്‍ വിസ ലഭിച്ചു രാജ്യത്തു പ്രവേശിച്ച ശേഷം പിന്നീടിവരുടെ സംരക്ഷണ ചുമതല ഗോവെര്‍മെറ്റിന്‍റ്റെ ചുമതല ആകുന്നതിനെ തടയുന്നതിന്' ഓഗസ്റ്റ് 14ആം തിയതി, ഹോംലാന്‍ഡ് സെക്യൂരിറ്റി പുതിയ നിയമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു ഇവ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും എന്നാണ് വിളബരം. എന്നിരുന്നാല്‍ ത്തന്നെയും ഇവ നിരവധി കോടതി കേസുകളെ നേരിടും അവയെല്ലാം തരണം ചെയ്താലേ നിയമം ആകുകയുള്ളു.

ഗുണദോഷ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള ഒരു പുതിയ കുടിയേറ്റ വ്യവസ്ഥിതി നടപ്പിലാക്കുന്നതിനുള്ള ഒരു മുന്നോടി ആയിരിക്കും ഈ പുതിയ നിയമങ്ങള്‍. വിസ നറുക്കെടുപ്പ്, ആഗോള പ്രാതിനിധ്യ വിസകള്‍ , ചെയിന്‍ മൈഗ്രേഷന്‍ ഇവയെല്ലാം നിറുത്തലാക്കുന്നതിനുള്ള ആദ്യഘട്ട നടപടികളാണിവ.

നമ്മില്‍ പലരും ഇതുപോലുള്ള സാഹചര്യങ്ങളെ നേരിട്ടിട്ടുണ്ട്. പലര്‍ക്കും സത്യവാങ്മൂലം(അഫിഡവിറ്റ് ) നല്‍കിയിട്ടുണ്ട് . ഇനിമുതല്‍ ഇതുപോലുള്ള സത്യവാങ്മൂലം നല്‍കുന്നവരുടെ സാമ്പത്തിക ശേഷിയുടെ പരിധി ഉയര്‍ത്തുന്നു കൂടാതെ ഇതുപോലെ സത്യവാങ്മൂലം നല്‍കുന്നവരുടെ ഭാരവാഹിത്വവും വര്‍ദ്ധിപ്പിക്കുന്നു .ഇതില്‍ പരാജയപ്പെട്ടാല്‍ അവരെ തേടി നിയമം എത്തും.
ഇത് ആരെയൊക്കെ ബാധിക്കും, ബാധിക്കില്ല?

നിലവില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകരുടെ അപേക്ഷകള്‍ പുതിയ നിയമം ബാധിക്കില്ല എന്നാല്‍ പുതുതായി നല്കപ്പെടുന്നവയെ ബാധിക്കും.

കൂടുതലായും ബാധിക്കുവാന്‍ പോകുന്നത്, അഫിഡവിറ്റ് നല്‍കുന്നവരെ ആയിരിക്കും. അവര്‍ എത്രപേരുടെ ചുമതല ഏറ്റെടുക്കുന്നു  അവരുടെ സാമ്പത്തിക ശേഷി ഇവ കൂടുതലായി ഇമിഗ്രേഷന്‍  ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരിക്കും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും.

നിലവില്‍ ഗ്രീന്‍കാര്‍ഡ് ഉള്ളവര്‍ അമേരിക്കയില്‍നിന്നും പുറത്തുപോയി ആറുമാസത്തിലധികം താമസിച്ചാല്‍ ഇവര്‍ തിരികെ വരുമ്പോള്‍ കൂടുതല്‍ സൂക്ഷ്മാവലോകനത്തിനു വിധേയരാകേണ്ടിവരും.ഈ സാഹചര്യം ഒഴിവാക്കുന്നതിന് യാത്രക്കുമുന്‍പേ വേണ്ട നിയമ സംരക്ഷണം തേടുക.

മറ്റൊരു കൂട്ടരെ ബാധിക്കുവാന്‍ സാധ്യതഉള്ളത് ഇവിടെ സന്നര്‍ശന, വിദ്യാര്ത്ഥിധ വിസകളില്‍ വന്നിരിക്കുന്നവര്‍ ഇവരുടെ നിലവിലുള്ള താമസ കാലാവുധി വര്ദ്ധി പ്പിക്കുന്നതിന് ശ്രമിച്ചാല്‍ വിദ്യാര്ത്ഥിലകളെ ജോലിസ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കണം സന്നര്‍ശകര്‍ പലേ സാമ്പത്തിക ശേഷി രേഖകള്‍ പുതുതായും നല്‍കേണ്ടിവരും.

ഇവിടെ നിലവില്‍ പൊതു ഗവണ്മെന്‍റ്റ് സഹായം, ഭക്ഷണത്തിനോ ആരോഗ്യസംരക്ഷണത്തിനോ  ലഭിക്കുന്നവരെ ഇതുബാധിക്കില്ല. കൂടാതെ നിയമാനുസൃത വഴികളില്‍ അഭയാര്‍ത്ഥികളായി വന്നിരിക്കുന്നവരെ പുതിയ മാറ്റങ്ങള്‍ ബാധിക്കില്ല.

ഇവിടെ നിരവധി മാധ്യമങ്ങളില്‍ കേള്‍ക്കുന്നമാതിരിയൂള്ള ഒരു അനര്ത്ഥിത ആരും നേരിടുകില്ല. ആര്‍ക്കും  ആശുപത്രികള്‍ അടിയന്തിര ആരോഗ്യ സംരക്ഷണം നല്കിയിരിക്കണമെന്നതിന് മാറ്റമില്ല. പുതിയ കര്‍ശന വ്യവസ്ഥകള്‍ വരുന്നു എന്നതിനാല്‍ ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. ഇതെല്ലാം കൂടുതലായും ബാധിക്കുവാന്‍ പോകുന്നത് മനപ്പൂര്‍വം, കരുതിക്കൂട്ടി  പൊതു സഹായങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുന്നവരെ ആയിരിക്കും.


Join WhatsApp News
ചാണകതലയന്മാർ 2019-08-15 19:49:23
"Give me your tired and your poor who can stand on their own two feet and who will not become a public charge," Ken Cuccinelli, the acting director of U.S. Citizenship and Immigration Services, said Tuesday, twisting Emma Lazarus' famous words on a bronze plaque at the Statue of Liberty."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക