Image

ഇമ്മിഗ്രേഷന്‍ രംഗത്ത് പബ്ലിക്ക് ചാര്‍ജ് നിയമം പ്രതീക്ഷിച്ചതിലും പാരയാകും

Published on 14 August, 2019
ഇമ്മിഗ്രേഷന്‍ രംഗത്ത് പബ്ലിക്ക് ചാര്‍ജ് നിയമം പ്രതീക്ഷിച്ചതിലും പാരയാകും
ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ച പബ്ലിക്ക് ചാര്‍ജ് നിയമം വിചാരിച്ചതിലും പാര ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 837 പേജുള്ള ചട്ടത്തിലെ വകുപ്പുകള്‍ വിദഗ്ദര്‍ പരിശോധിച്ചു വരുന്നതേയുള്ളു. ഒക്ടോബര്‍ 15-നു നിയമം നടപ്പിലായി കഴിഞ്ഞാലെ നിയമം എങ്ങനെയൊക്കെ ബാധിക്കുമെന്നു വ്യക്തമാകൂ.

എങ്കിലും ഒരു കാര്യം തീര്‍ച്ച. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിറമുള്ള കുടിയേറ്റക്കാര്‍ ഇനി അധികം വേണ്ട. വെള്ളക്കാരുടെ ഭൂരിപക്ഷത്തിനു ഒരു കോട്ടവും ഉണ്ടാവരുത്. പുതിയ നിയമത്തിന്റെ അടിസ്ഥാന തത്വം അതാണ്.

നിങ്ങളുടെ പാവങ്ങളെയും പീഡിതരെയും ഇങ്ങോട്ടു തരിക എന്ന സ്റ്റാറ്റ്യൂ ഓഫ് ലിബര്‍ട്ടിയിലെ കവിത സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്നയൂറോപ്യന്‍ കുടിയേറ്റക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നു യു.എസ്. ഇമ്മിഗ്രേഷന്‍ സര്‍വീസ് ആക്ടിംഗ് ഡയറക്ടര്‍ കുച്ചിനെല്ലി പറയുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ബെറ്റോ ഓ റൂര്‍ക്കെ (ടെക്‌സസ്), സെനറ്റര്‍ എലിസബത്ത് വാറന്‍ (മാസച്ചുസെറ്റ്‌സ്) എന്നിവര്‍ ആ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

പുതിയ നിയമം മൂലംഓരോ വര്‍ഷവും യുഎസില്‍ താമസിക്കുന്ന ഒരു മില്യന്‍ കുടിയേറ്റക്കാര്‍ക്ക് വരെ ഗ്രീന്‍ കാര്‍ഡ് നിരസിക്കാന്‍ കാരണമായേക്കാം.ഫുഡ് സ്റ്റാമ്പ്(സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, എസ്.എന്‍.എ.പി)- മെഡികെയ്ഡ്, സര്‍ക്കാറിന്റെ സാമ്പത്തിക സഹായം, ടെമ്പററി എയ്ഡ് ഫോര്‍ നീഡി ഫാമിലീസ് (ടി.എ.എന്‍.എഫ്) എന്നിവവാങ്ങുന്നത് പബ്ലിക്ക് ചാര്‍ജ് ആകും. 36 മാസത്തിനുള്ളില്‍ 12 മാസം വാങ്ങിയാല്‍ പ്ര്ശ്‌നമായി. രണ്ട് ആനുകൂല്യം ഒരു മാസം പറ്റിയാല്‍ അത് രണ്ട് മാസമായി കണക്കാക്കും.

എന്തായാലും നിയമം നടപ്പാകുന്ന ഒക്ടോബര്‍ 15 മുതലെ ഇത് കണക്കിലെടുക്കു. അതിനു മുന്‍പ് നല്കിയ അപേക്ഷകള്‍ക്ക് ഈ നിയമം ബാധകമല്ല. പൗരന്മാര്‍, അഭയാര്‍ഥികള്‍, ഡൊമസ്റ്റിക് വയലന്‍സ് ഇരകള്‍ എന്നിവര്‍ക്കൊന്നും നിയമം ബാധകമല്ല.

നിയമം നടപ്പായി കഴിഞ്ഞാല്‍ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ വരുമാനം തെളിയിക്കുന്നതും പ്രശ്‌നം സ്രുഷ്ടിക്കും. രണ്ടംഗ കുടുംബം ഫെഡറല്‍ ദാരിദ്ര്യ രേഖയുടെ 250 ശതമാനം വരുമാനം കാണിക്കണം. ഏകദേശം 41000 ഡോളര്‍. അഞ്ചംഗ കുടുംബം ആണെങ്കില്‍ 73000 ഡോളര്‍.

ഇന്ത്യക്കാരില്‍ ഏഴ് ശതമാനം ഫെഡറല്‍ ദാരിദ്ര്യ രേഖക്കു താഴെ ആണെന്നുമൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇല്ലീഗലായിട്ടുള്ളവര്‍ക്ക് ഫെഡറല്‍ ആനുകൂല്യമൊന്നും സാധാരണയായി ലഭിക്കില്ല.

വിദേശത്തു നിന്നു ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നവര്‍ക്കും പലവിധത്തില്‍ പ്രശ്‌നമാണ്. മില്യനുകള്‍ക്ക്വിസ-ഗ്രീന്‍ കാര്‍ഡ് നിഷേധിക്കപ്പെടാം. വിദ്യാഭ്യാസം, ഇപ്പോഴത്തെ വരുമാനം, ഇംഗ്ലീഷിലുള്ള പരിജ്ഞാനം , രോഗം, ഇവയൊക്കെ നോക്കി ആയിരിക്കും വിസ-ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ അംഗീകരിക്കുക.

പ്രായമായ മാതാപിതാക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമമാകും. 41000 ഡോളര്‍ വരുമാനം അമേരിക്കയില്‍ ഉണ്ടാക്കും എന്ന് എങ്ങനെ അവര്‍ തെളിയിക്കും? മക്കളുടെ വരുമാനംഅവരുടേതിനൊപ്പം ചേര്‍ക്കാന്‍ സമ്മതിച്ചെന്നു വരില്ല.കാര്യമായി ഇംഗ്ലീഷ് അറിയാത്ത, കടുത്ത രോഗമുള്ള 61 കഴിഞ്ഞവര്‍ക്ക്
ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമമാകും.

എച്ച്-1 ബിക്കാര്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷക്കു പ്രശ്‌നം വരാം. ഇപ്പോള്‍ എച്ച്-4 വിസയിലുള്ള ഭാര്യക്കോ ഭര്‍ത്താവിനോ ജോലി ചെയ്യാം. (എല്ലാവര്‍ക്കുമല്ല) പക്ഷെ അവര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം പിന്‍ വലിക്കുമെന്നു ഭരണകൂടം വ്യക്തമാക്കിയതാണ്. അപ്പോള്‍ ഭാര്യ/ഭര്‍ത്താവിനു ജോലി ഇല്ലാതാകും. അങ്ങനെ വന്നാല്‍ പലര്‍ക്കും ദാരിദ്ര്യ രേഖയേക്കാള്‍ 250 ശതമാനം കൂടുതല്‍ വരുമാനം കാണിക്കാനായി എന്നു വരില്ല.

വിവാഹത്തിലൂടെ ഗ്രീന്‍ കാര്‍ഡ് കിട്ടുന്നവരും പ്രതിസന്ധിയിലാകും. പലര്‍ക്കും വരാന്‍ കഴിയാതെ പോകുകയോ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരികയോ ചെയ്യേണ്ടി വരും. അമേരിക്കയില്‍ കഴിയുന്നവര്‍ തന്നെ മടങ്ങി പോകേണ്ടി വരാം.

ജോലി ചെയ്യാന്‍ അനുവാദമുള്ള പാര്‍ട്ട് ടൈം സ്റ്റുഡന്റ്‌സിനും നിശ്ചിത വരുമാനം കാണിക്കുക വിഷമകരമാകും.

സര്‍ക്കാറിന്റെ ആനുകൂല്യമൊന്നും പറ്റില്ലെന്നതിനു ബോണ്ട് നല്കാന്‍ ചിലരെ അനുവദിച്ചേക്കാം. എല്ലാവര്‍ക്കും ഇത് കിട്ടില്ല. കുറഞ്ഞ ബോണ്ട് തുക 8100 ഡോളര്‍. പൗരനാകുമ്പോഴോ തിരിച്ചു പോകുമ്പോഴോ ആ തുക തിരിച്ചു കിട്ടും.

എന്തായാലും കോടതിയില്‍ ഇവ ചോദ്യം ചെയ്യപ്പെടും. അതിനാല്‍ഭയപ്പെടാന്‍ വരട്ടെ.

ഈ നിയമത്തെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റ അവകാശ സംഘടനകള്‍ നിശിതമായി വിമര്‍ശിച്ചു. ''ട്രംപിന്റെ പബ്ലിക് ചാര്‍ജ് നിയമം, കുടിയേറ്റ നിയമം പാലിച്ച് വര്‍ഷങ്ങളായി കഴിയുന്ന കുടുംബങ്ങളെക്കാള്‍ സമ്പന്നര്‍ക്ക് മുന്‍ ഗണന നല്‍കുന്നു. ഇതിനെതിരെ പോരാടും,' സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ് ടുഗദര്‍ (സാല്ട്ട്) വ്യക്തമാക്കി.

ജസ്റ്റിസ് ഇന്‍ ഏജിംഗ്പുതിയ നിയമത്തെക്രൂരമെന്നു വിശേഷിപ്പിച്ചു. ഈ മാറ്റങ്ങള്‍ വംശീയതയെ സര്‍ക്കാര്‍ നയമാക്കി മാറ്റുന്നു. കുറഞ്ഞ വരുമാനമുള്ള മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ കീറിമുറിക്കാന്‍ ഇമിഗ്രേഷന്‍ നിയമം ഉപയോഗിക്കുകയാണ്.

അത്യാവശ്യ സഹായങ്ങള്‍ തേടുന്നത് തടയുന്ന നിയമം തികഞ്ഞ ക്രൂരതയെന്ന് ഏഷ്യന്‍ പസഫിക് പോളിസി ആന്റ് പ്ലാനിംഗ് കൗണ്‍സിലിന്റെ ഇന്ത്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു കുല്‍ക്കര്‍ണി പറഞ്ഞു.

ന്യു യോര്‍ക്ക് സിറ്റിയില്‍ സഹായങ്ങള്‍ വാങ്ങുന്നവര്‍ അത് തല്ക്കാലം നിര്‍ത്താതെ വിദഗ്‌ദോപദേശത്തിനായി 800-354-0365 എന്ന നമ്പറില്‍ വിളിക്കണമെന്നു ഏഷയ്ന്‍ അമേരിക്കന്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചു 
Join WhatsApp News
Firing back 2019-08-15 11:21:18
Trump never had given any tax. so, how can you say that 'Trump is stopping it for the sake of those who contributed'?  An uneducated mind cannot understand the wicked Trump 
തീക്കൊള്ളി 2019-08-15 15:50:31
Even if you put fire under their ass, they don't get it
അഗ്നിദേവൻ 2019-08-15 17:35:35
ഞാൻ പരാജയപ്പെട്ടതാണ് നിങ്ങൾ ജയിക്കാൻ നോക്കുന്നത്. കഷ്ടം !

1 800 save our soul 2019-08-15 17:41:38
ന്യു യോര്‍ക്ക് സിറ്റിയില്‍ സഹായങ്ങള്‍ വാങ്ങുന്നവര്‍ അത് തല്ക്കാലം നിര്‍ത്താതെ വിദഗ്‌ദോപദേശത്തിനായി  1 800 save our soul  ൽ J. Matt നെ  വിളിക്കുക. അദ്ദേഹം ട്രംപിന്റെ അടുത്ത ആളാണ് .  എല്ലാം ശരിയാക്കി തരും . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക