Image

മെല്‍ബണില്‍ 15 നോന്പാചരണവും വാങ്ങിപ്പ് പെരുന്നാളും

Published on 13 August, 2019
മെല്‍ബണില്‍ 15 നോന്പാചരണവും വാങ്ങിപ്പ് പെരുന്നാളും

മെല്‍ബണ്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയുടെ പ്രധാന പെരുന്നാളായ പരിശുദ്ധ കന്യാമറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാളും 15 നോന്പാചരണവും ഓഗസ്റ്റ് ഒന്നു മുതല്‍ 18 വരെ നടക്കും. 

ഓഗസ്റ്റ് 11 ന് വിശുദ്ധ കുര്‍ബാനന്തരം പെരുന്നാളിന് തുടക്കം കുറിച്ച് ക്ലെറ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. സാം ബേബി കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. 

14 ന് വൈകുന്നേരം വിശുദ്ധ കുര്‍ബാനയോടെ നോന്പാചരണം സമാപിക്കും. 17 നു (ശനി) സന്ധ്യ നമസ്‌കാരത്തിനുശേഷം റാസ, സുവിശേഷ പ്രസംഗം എന്നിവ നടക്കും. 18 നു (ഞായര്‍) രാവിലെ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, റാസ, ആശിര്‍വാദം, നേര്‍ച്ച വിളന്പ് എന്നിവ നടക്കും. തുടര്‍ന്നു ഇടവകയുടെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 11.30ന് ആരംഭിച്ച് ഉച്ചഭക്ഷണത്തോടെ സമാപിക്കും. 

വിവരങ്ങള്‍ക്ക്: 61 3 9383 7944.

റിപ്പോര്‍ട്ട്: തോമസ് പി. പണിക്കര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക